തിരുവനന്തപുരം: കൂടുമാറ്റം കോൺഗ്രസിന്റെ വിശ്വാസ്യത തകർത്തെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ . കോൺഗ്രസിന് അണികളെയും ജനങ്ങൾക്ക് കോൺഗ്രസിനെയും വിശ്വാസമില്ലാതായെന്നും അദ്ദേഹം പറഞ്ഞു. ‘ഇന്ത്യ’ മുന്നണിയിൽ വിശ്വാസക്കുറവുണ്ടെന്നും എംവി ഗോവിന്ദൻ പ്രതികരിച്ചു.
കോൺഗ്രസ് ദേശീയ തലത്തിൽ പോലും എല്ലാ തരത്തിലും ദുർബലപ്പെട്ടു. ആരാണ് ബിജെപിയിലേക്ക് പോകാതിരിക്കുക എന്നൊരു ഗ്യാരണ്ടിയും ഇല്ലെന്നും ഗോവിന്ദൻ പറഞ്ഞു. പൗരത്വ നിയമത്തിലെ കോൺഗ്രസ്സിന്റെ മൗനം മൃദു ഹിന്ദുത്വത്തിന്റെ മൃദുഹിന്ദുത്വ നിലപാടിന്റെ ഭാഗമാണെന്ന് തെളിഞ്ഞു. നിയമം നടപ്പാക്കരുത് എന്ന് കോൺഗ്രസിന് ആഗ്രഹമില്ല. കേരളത്തിൽ കോൺഗ്രസ്സ് കാണിക്കുന്നത് കാപട്യം നിറഞ്ഞ സമീപനമാണ്. തെരഞ്ഞെടുപ്പ് ആയതു കൊണ്ടു മാത്രം നിയമത്തെ എതിർക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുന്നണി എന്ന രീതിയിൽ പോകാൻ സാധിക്കില്ലെന്ന് മുൻപേ ഉറപ്പുണ്ട്. രാഷ്ട്രീയ വിഷയമായി ‘ഇന്ത്യ’ മുന്നണിയെ മുന്നോട്ടു വെയ്ക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. ബിജെപി വിരുദ്ധ വോട്ടുകൾ ചോരാതെ ഫലപ്രദമായി ബിജെപിയെ പ്രതിരോധിക്കണം. അതിനു നേതൃത്വപരമായ പങ്ക് വഹിക്കാൻ കോൺഗ്രസിന് കഴിയില്ല എന്ന് വ്യക്തമായതായും ‘ഇന്ത്യ’ മുന്നണിയിൽ വിശ്വാസക്കുറവുണ്ടെന്നുമാണ് ഗോവിന്ദൻ പ്രതികരിച്ചത്.
Discussion about this post