ലഖ്നൗ: ജയിലില്‍ നിന്ന് ലൈവ് സട്രീമിങ്ങുമായി കൊലക്കേസ് പ്രതി. ഉത്തര്‍പ്രദേശിലെ ബറേലി സെന്‍ട്രല്‍ ജയിലിലുള്ള പ്രതി ആസിഫാണ് ജയിലില്‍ നിന്ന് ലൈവ് വീഡിയോയുമായി രംഗത്തുവന്നത്. താന്‍ സ്വര്‍ഗത്തില്‍ ജീവിതം ആസ്വദിക്കുയാണെന്ന് പറയുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. രണ്ട് മിനിറ്റ് നേരം നീളുന്നതായിരുന്നു ലൈവ് വീഡിയോ.
‘ഞാന്‍ സ്വര്‍ഗത്തിലാണ്, ആത് ആസ്വദിക്കുകയാണെന്നും ഉടന്‍ പുറത്തിറങ്ങും’- യുവാവ് വീഡിയോയില്‍ പറയുന്നു. 2019ല്‍ ഷാജഹാന് പൂരിലെ പിഡബ്ലുഡി കരാറുകാരനായ രാകേഷ് യാദവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ആസിഫ്. ആസിഫിന്റെ വീഡിയോ വൈറലായതിന് പിന്നാലെ, ആസിഫിന് ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി രാകേഷ് യാദവിന്റെ സഹോദരന് ജില്ലാ മജിസ്ട്രേറ്റിന് പരാതി നല്കി.
വീഡിയോ തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടതായും വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ജയില്‍ സൂപ്രണ്ട് അറിയിച്ചു. കുറ്റക്കാര്‍ ആരായാലും അവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ജയില്‍ സൂപ്രണ്ട് കൂട്ടിച്ചേർത്തു.
Discussion about this post