പത്തനംതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ സ്ഥാനാർഥിയായ അനിൽ കെ. ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പത്തനംതിട്ടയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളത്തില്‍, ശരണം വിളിയോടെയാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. ശരണമന്ത്രം പ്രധാനമന്ത്രി വിളിച്ചപ്പോൾ, സ്റ്റേഡിയം മുഴുവൻ അത് ഏറ്റുവിളിച്ചു. ഇത്തവണ നാനൂറിലധികം സീറ്റുകള്‍ എന്‍ഡിഎ നേടുമെന്ന് മോദി പറഞ്ഞു.
കേരളത്തിൽ അഴിമതി സർക്കാരാണ് ഉള്ളതെന്നും ഇവിടെത്തെ ജനങ്ങൾക്ക് നഷ്ടം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഒരു തവണ കോണ്‍ഗ്രസ്, ഒരു തവണ എല്‍ഡിഎഫ് എന്ന ചക്രം പൊളിക്കണം എന്നും മോദി കൂട്ടിച്ചേര്‍ത്തു.
കേന്ദ്രമന്ത്രി വി മുരളീധരൻ ഓണവില്ല് നൽകി പ്രധാന സേവകനെ സ്വീകരിച്ചു. അനിൽ ആന്റെ പള്ളിയോടത്തിന്റെ മാതൃകയും ആറൻമുള കണ്ണാടി പതിപ്പിച്ച ഭാരതത്തിൻ ഭൂപടത്തിന്റെ മാതൃക അദ്ദേഹത്തിന് സമ്മാനിച്ചു. നടരാജ വിഗ്രഹമാണ് ശോഭാ സുരേന്ദ്രൻ പ്രധാനമന്ത്രിക്ക് സമ്മാനിച്ചത്. അക്കാമ്മ ചെറിയാന്റെ ഛായാചിത്രം പദ്മജ വേണുഗോപാൽ പ്രധാനമന്ത്രിക്ക് കൈമാറി.
Discussion about this post