കോയമ്പത്തൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്ക് അനുമതി. മദ്രാസ് ഹൈക്കോടതിയാണ് റോഡ് ഷോയ്ക്ക് അനുമതി നൽകിയത്. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പോലീസ് അനുമതി നിഷേധിച്ചതോടെ ബിജെപി കോടതിയെ സമീപിക്കുകയായിരുന്നു. മാർച്ച് 18നായിരുന്നു പ്രധാനമന്ത്രിയുടെ കോയമ്പത്തൂർ പര്യടനം.
സുരക്ഷാ അപകടങ്ങൾ, കോയമ്പത്തൂരിൻ്റെ സാമുദായിക ചരിത്രം, പൊതുജനങ്ങളുടെ അസൗകര്യം എന്നിവ ചൂണ്ടിക്കാട്ടി ആദ്യം റോഡ് ഷോയ്ക്ക് അനുമതി നിഷേധിക്കുകയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രധാനമന്ത്രി മോദിയുടെ ദക്ഷിണേന്ത്യൻ പര്യടനത്തിൻ്റെ ഭാഗമായിരുന്നു റോഡ്‌ഷോ.
വ്യാവസായിക-ടെക്‌സ്റ്റൈൽ നഗരത്തിൽ 3.6 കിലോമീറ്റർ റോഡ്‌ഷോ നടത്താനാണ് ബിജെപി അനുമതി തേടിയത്. സുരക്ഷാ അപകടങ്ങൾ, കോയമ്പത്തൂരിൻ്റെ സാമുദായിക ചരിത്രം, പൊതുജനങ്ങൾക്ക്, പ്രത്യേകിച്ച് വിദ്യാർത്ഥികൾക്കുള്ള അസൗകര്യം എന്നിവയാണ് അനുമതി നിഷേധിക്കുന്നതിന് കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്.

