കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന് തിരിച്ചടി നൽകിക്കൊണ്ട് രണ്ട് സിറ്റിങ് എംപിമാർ ബിജെപിയിൽ ചേർന്നു. ബാരക്പുർ എംപി അർജുൻ സിങ്ങും തംലൂക് എംപി ദിവേന്ദു അധികാരിയുമാണ് ബിജെപിയിൽ ചേർന്നത്. നിലവിലെ പഞ്ചിമബംഗാൾ പ്രതിപക്ഷനേതാവ് സുവേന്ദു അധികാരിയുടെ ഇളയ സഹോദരനാണ് ദിവേന്ദു അധികാരി. തൃണമൂൽ കോൺഗ്രസ് നേരത്തെ ഇരുവർക്കും സീറ്റ് നിഷേധിച്ചിരുന്നു.
2019-ൽ തൃണമൂൽ കോൺഗ്രസ് സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് അർജുൻ സിങ് ബിജെപിയിൽ ചേർന്നിരുന്നു. ബരക്ക്പുരിൽ വിജയിച്ച ശേഷം തൃണമൂലിൽ തിരിച്ചെത്തി. വീണ്ടും തൃണമൂൽ സീറ്റ് നിഷേധിച്ചതിനെത്തുടർന്നാണ് ബിജെപിയിൽ ചേർന്നത്. തൃണമൂലിൽ തിരിച്ചെത്തിയെങ്കിലും എംപി സ്ഥാനം രാജിവെക്കാത്തതിനെത്തുടർന്ന് ഔദ്യോഗികമായി ബിജെപി എംപിയെന്നായിരുന്നു അർജുൻ സിങ്ങിനെ രേഖപ്പെടുത്തിയിരുന്നത്.
അർജുൻ സിങ്ങിനെ പാർട്ടി യോഗങ്ങളിൽ പങ്കെടുപ്പിക്കുന്നതിനെതിരേ നിരവധി തൃണമൂൽ നേതാക്കൾ രംഗത്തെത്തിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഇരുവരും പാർട്ടി വിട്ടതെന്നതും തൃണമൂൽ കോൺഗ്രസിന് തിരിച്ചടിയാണ്.
Discussion about this post