ആധാറിലെ വിവരങ്ങൾ പുതുക്കുന്നതിന് വേണ്ടിയുള്ള സൗജന്യ ഓൺലൈൻ ഡോക്യുമെൻ്റ് അപ്‌ലോഡ് സൗകര്യം UIDAI 2024 ജൂൺ 14 വരെ നീട്ടി. പത്ത് വർഷം മുമ്പ് ആധാർ കാർഡ് എടുത്തവർക്കും, എന്തെങ്കിലും വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ഇപ്പോൾ സൗജന്യമായി അത് ചെയ്യാവുന്നതാണ്. പുതുക്കിയ വിവരങ്ങളുടെ തെളിവായി ആവശ്യമായ രേഖകൾ വ്യക്തികൾ സമർപ്പിക്കേണ്ടതുണ്ട്. മാർച്ച് 14 വരെ ആയിരുന്നു സൗജന്യമായി ആധാർ കാർഡ് പുതുക്കാനുള്ള സമയപരിധി.
പേര്, വിലാസം, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, ലിംഗഭേദം, ജനനത്തീയതി തുടങ്ങിയ അടിസ്ഥാന വിവരങ്ങൾക്ക് പുറമെ, ആളുകൾക്ക് അവരുടെ നിലവിലുള്ള കാർഡുമായി പുതിയ വിരലടയാളം, ഐറിസ് തുടങ്ങിയ ബയോമെട്രിക്‌സ് വിവരങ്ങൾ ലിങ്ക് ചെയ്യാൻ കഴിയും.
പത്ത് വർഷത്തിലൊരിക്കലെങ്കിലും ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ UIDAI നിർദേശിച്ചിട്ടുണ്ട്. യുഐഡിഎഐ പോർട്ടൽ വഴിയും ആധാർ എൻറോൾമെൻ്റ് കേന്ദ്രം സന്ദർശിച്ചും ഇത് ഓൺലൈനായി ചെയ്യാം.
അക്ഷയ കേന്ദ്രങ്ങൾ വഴിയും ആധാർ കേന്ദ്രങ്ങൾ വഴിയും സേവനം ലഭ്യമാകുന്നതിന് 50 രൂപയാണ് ഫീസ് നൽകേണ്ടത്.
തികച്ചും അനായാസമായി ആധാർ വിവരങ്ങൾ ഓൺലൈൻ വഴി പുതുക്കാം. https://myaadhaar.uidai.gov.in/ ലോഗിൻ ചെയ്യുക
‘ഡോക്യുമെന്റ് അപ്ഡേറ്റ്’ ഓപ്ഷൻ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ നിലവിലുള്ള വിശദാംശങ്ങൾ കാണാൻ കഴിയും
വിശദാംശങ്ങൾ പരിശോധിച്ച് അടുത്ത ഹൈപ്പർ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഐഡന്റിറ്റി പ്രൂഫ്, അഡ്രസ് ഡോക്യുമെന്റുകളുടെ തെളിവ് എന്നിവ തെരഞ്ഞെടുക്കുക.സ്‌കാൻ ചെയ്‌ത പകർപ്പുകൾ അപ്‌ലോഡ് ചെയ്യുക. എന്നിട്ട് UIDAI യുടെ അംഗീകാരത്തിനായി കാത്തിരിക്കുക.
Discussion about this post