നോയിഡ: റോവ് പാർട്ടിയിൽ ലഹരിക്കായി പാമ്പിൻ വിഷം വിതരണം ചെയ്ത കേസിൽ മുൻ ബിഗ്ബോസ് വിജയി എൽവിഷ് യാദവ് അറസ്റ്റിൽ. ചോദ്യം ചെയ്യാൻ കഴിഞ്ഞ ദിവസം ഇയാളെ പോലീസ് വിളിച്ചു വരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. പ്രമുഖ യുട്യൂബറും കൂടിയാണ് എൽവിഷ്.
2023 നവംബർ മൂന്നിന് ആണ് പാർട്ടി നടന്നത്. നോയിഡ സെക്ടർ 51 ലെ ഹാളിൽ നടത്തിയ റെയ്ഡിൽ നാലു പാമ്പാട്ടികളെ അടക്കം അഞ്ചുപേരെ അന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ എൽവിഷുൾപ്പെടെ ആറ് പേർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പാർട്ടി നടന്ന സ്ഥലത്ത് നിന്നും ശേഖരിച്ച സാമ്പിളുകളിൽ ചിലതിൽ പാമ്പിന്റെ വിഷത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് എൽവിഷിനെ അറസ്റ്റ് ചെയ്തത്. നേരത്തെ എൽവിഷ് ഉൾപ്പെടെയുള്ള പ്രതികളെ പോലീസ് ചോദ്യം ചെയ്തിരുന്നു. എൽവിഷിനെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
9 പാമ്പുകളെയും പാമ്പിൻ വിഷവും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. ബിജെപി എംപി മേനകാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പീപ്പിള്‍ ഫോര്‍ ആനിമല്‍ എന്ന സംഘടനയുടെ മേൽ നോട്ടത്തിലാണ് പരാതി. പാമ്പുകളെയും പാമ്പിൻ വിഷവും വേണമെന്ന് എൽവിഷ് ആവശ്യപ്പെട്ടു ഇതിനായി രാഹുൽ എന്നയാളുടെ നമ്പർ കെെമാറി. രഹസ്യ വിവരത്തെ തുടർന്ന് സെക്ടർ 51 ലെ ഹാളിലേക്ക് അവർ എത്തുകയായിരുന്നു. പാമ്പാട്ടികളെയും രാഹുലിനെയും അന്ന് ഇവിടെ നിന്നും പോലീസ് അറസ്റ്റ് ചെയ്തു.
Discussion about this post