The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home Kerala

പാലക്കാട് ഒരു കിമീ റോഡ് ഷോ, 30 മിനിറ്റ്; ​ഗതാ​ഗതനിയന്ത്രണം ഇങ്ങനെ…!

Neethu Newzon by Neethu Newzon
Mar 19, 2024, 08:09 am IST
in Kerala
FacebookWhatsAppTwitterTelegram

ഇന്ന് രാവിലെ 10.15ന് പാലക്കാട് മേഴ്സി കോളേജിലെ ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി, റോഡ് മാർഗം റോഡ് ഷോ തുടങ്ങുന്ന അഞ്ചുവിളക്കിലെത്തും. അവിടെ മുതൽ ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള ഒരു കിലോമീറ്റർ ദൂരത്തിലാണ് റോഡ് ഷോ.

ഒരു കിമീ ദൂരത്തിൽ നടക്കുന്ന റോഡ് ഷോ ഒരു മണിക്കൂർ നീണ്ടുനിൽക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ചുള്ള പ്രധാനമന്ത്രിയുടെ കേരളത്തിലെ ആദ്യ റോഡ് ഷോയാണ് ഇന്ന് നടക്കുന്നത്. ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ പാലക്കാട് സ്ഥാനാർഥി സി കൃഷ്ണകുമാറിന് വോട്ട് അഭ്യർഥിക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം എത്തുന്നത്.

മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലെ സ്ഥാനാർഥികളും പ്രധാനമന്ത്രിക്കൊപ്പം റോഡ് ഷോയിൽ അണിനിരക്കും. പ്രധാനമന്ത്രിയുടെ സന്ദർശനത്തിൻറെ പശ്ചാത്തലത്തിൽ എസ്പിജിയുടെ അടക്കമുള്ള സുരക്ഷയാണ് ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. അയ്യായിരത്തോളം ജനങ്ങൾ റോഡ് ഷോയിൽ അണിനിരക്കും.

ഹെഡ്പോസ്റ്റ് ഓഫിസ് പരിസരത്ത് റോഡ് ഷോ അവസാനിച്ച ശേഷം പ്രധാനമന്ത്രി അവിടെ നിന്ന് വാഹനത്തിൽ മോയൻ സ്കൂൾ ജങ്ഷൻ, ടൗൺ‍ റെയിൽവേ മേൽപാലം, ശകുന്തള ജങ്ഷൻ, ബിഇഎം സ്കൂൾ ജങ്ഷൻ, കെഎസ്ആർടിസി വഴി മേഴ്സി കോളജ് ഗ്രൗണ്ടിലെത്തി തിരിച്ചു പോകും.

ഗതാഗത നിയന്ത്രണം

. ബസുകൾക്കുള്ള അതേ വഴിയിലൂടെയാണ് കാറുകൾ അടക്കമുള്ള സ്വകാര്യ വാഹനങ്ങളും പോകേണ്ടത്
. തൃശൂർ ഭാഗത്തുനിന്നുള്ള സ്വകാര്യ ബസുകൾ ദേശീയപാത ചന്ദ്രനഗർ വഴി സ്റ്റേഡിയം ബസ് സ്റ്റാൻഡിലെത്തി തിരിച്ചു പോകണം
. തൃശൂർ ഭാഗത്തുനിന്നുള്ള കെഎസ്ആർടിസി ബസുകൾ കാഴ്ചപ്പറമ്പിൽനിന്ന തിരിഞ്ഞു യാക്കരമുക്ക് – തോട്ടിങ്കൽ, ഡിപിഒ റോഡ് വഴി കെഎസ്ആർടിസി സ്റ്റാൻഡിലെത്തി തിരിച്ചു പോകണം
. കോയമ്പത്തൂർ, പൊള്ളാച്ചി ഭാഗത്തുനിന്നുള്ള കെഎസ്ആർടിസി, തമിഴ്നാട് ബസുകൾ ചന്ദ്രനഗറിൽനിന്ന് ദേശീയപാതയിലൂടെ കാഴ്ച്ചപ്പറമ്പിലെത്തി തിരിഞ്ഞു യാക്കര – തോട്ടിങ്കൽ – ഡിപിഒ റോഡ് വഴി കെഎസ്ആർടിസി സ്റ്റാൻഡിലെത്തി തിരിച്ചു പോകണം
. കൊടുമ്പ്, ചിറ്റൂ‍ർ മേഖലയിൽ നിന്നുള്ള ബസുകളും കാടാങ്കോടിൽനിന്നു തിരിഞ്ഞ് ദേശീയപാത ചന്ദ്രനഗർ –കൽമണ്ഡപം വഴി സ്റ്റേഡിയം സ്റ്റാ‍ൻഡിലെത്തണം. ഇതുവഴിയാണ് തിരിച്ചു പോകേണ്ടത്. ഇതര വാഹനങ്ങളും കാടാങ്കോടിൽനിന്നു തിരിഞ്ഞുപോകണം.
. പുതുനഗരം, കൊടുവായൂർ ഭാഗത്തു നിന്നുള്ള ബസുകൾ കടുന്തുരുത്തിയിൽനിന്നു തിരി‍ഞ്ഞ് ദേശീയപാതയിൽ പ്രവേശിച്ച് ചന്ദ്രനഗർ വഴി സ്റ്റേഡിയം സ്റ്റാൻഡിലെത്തി തിരിച്ചുപോകണം. മറ്റു വാഹനങ്ങളും ഇതുവഴിയാണു പോകേണ്ടത്.
. കുഴൽമന്ദം, കണ്ണനൂർ പ്രദേശത്തു നിന്നുള്ള ബസുകൾ ദേശീയപാതയിൽ പ്രവേശിച്ച് ചന്ദ്രനഗർ വഴി സ്റ്റേഡിയം ബസ് സ്റ്റാൻഡിലെത്തി തിരിച്ചുപോകണം. ഇതര വാഹനങ്ങളും റൂട്ടും ഇതുവഴിയാണ്.
. ഒറ്റപ്പാലം, ഷൊർണൂർ ഭാഗത്തു നിന്നുള്ള കെഎസ്ആർടിസി ബസുകൾ മേപ്പറമ്പ് – പേഴുങ്കര ബൈപാസിലൂടെ
ഒലവക്കോട്, ശേഖരീപുരം, മണലി, ചന്ദ്രനഗർ വഴി കാഴ്ചപ്പറമ്പിലെത്തി തിരിഞ്ഞു യാക്കര – തോട്ടിങ്കൽ, ഡിപിഒ റോഡ് വഴി കോർപറേഷൻ സ്റ്റാൻഡിലെത്തി തിരിച്ചു പോകണം.
. ഒറ്റപ്പാലം, ഷൊർണൂർ ഭാഗത്തു നിന്നുള്ള എല്ലാ വാഹനങ്ങളും മേപ്പറമ്പ് – പേഴുങ്കര ബൈപാസിലൂടെ ഒലവക്കോട്, ശേഖരീപുരം മണലി ബൈപാസ് വഴി സ്റ്റേഡിയം സ്റ്റാൻഡ് ഭാഗത്തെത്തണം.
. കോഴിക്കോട്, മണ്ണാർക്കാട്, ചെർപ്പുളശ്ശേരി ഭാഗത്തു നിന്നുള്ള സ്വകാര്യ ബസുകൾ ഒലവക്കോട്, ശേഖരീപുരം ബൈപാസ് വഴി സ്റ്റേഡിയം സ്റ്റാൻഡിലെത്തി തിരിച്ചുപോകണം. സ്വകാര്യ വാഹനങ്ങളും ഇതുവഴി പോകണം.
. കോഴിക്കോട്, മണ്ണാർക്കാട്, ചെർപ്പുളശ്ശേരി ഭാഗത്തു നിന്നുള്ള കെഎസ്ആർടിസി ബസുകൾ ഒലവക്കോട്, ശേഖരീപുരം, മണലി ചന്ദ്രനഗർ വഴി കാഴ്ച്ചപ്പറമ്പിലെത്തി യാക്കര മുക്ക് – തോട്ടിങ്കൽ, ഡിപിഒ റോഡ് വഴി കെഎസ്ആർടിസി സ്റ്റാൻഡിലെത്തി തിരിച്ചു പോകണം.
. റെയിൽവേ കോളനി, മലമ്പുഴ പ്രദേശത്തു നിന്നുള്ള ടൗൺ ബസുകൾ ശേഖരീപുരം, മണലി ബൈപാസ് വഴി സ്റ്റേഡിയം സ്റ്റാൻഡിൽ എത്തി തിരിച്ചു പോകണം. സ്വകാര്യ വാഹനങ്ങളും ഇതുവഴി പോകണം

Tags: FEATUREDMAINPalakkad Road Showtraffic controll
ShareSendTweetShare

Related News

“ബിജെപി അധികാരത്തിലെത്തിയാൽ വന്യമൃഗ പ്രശ്നത്തിന് പരിഹാരം”- കെ സുരേന്ദ്രൻ

സുരേഷ് ഗോപിയോട് തോറ്റതിന്റെ ചൊരുക്ക് വി.എസ്. സുനില്‍കുമാറിന് തീര്‍ന്നിട്ടില്ല, സുനില്‍ കുമാറിന്റെ അന്തിക്കാട്ടെ വസതിയില്‍ ഞാന്‍ പോയിട്ടുണ്ട്, നിലപാടുകള്‍ വേറെ സൗഹൃദങ്ങള്‍ വേറെ: കെ. സുരേന്ദ്രന്‍

മരണസംഖ്യ 70 കടന്നു, ഒരു പ്രദേശത്തെ മുഴുവൻ തുടച്ചുമാറ്റി; വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ നടുങ്ങി സംസ്ഥാനം

വയനാട്ടിലെ ഉരുൾ ദുരന്ത ബാധിതർക്കുള്ള ടൗൺഷിപ്പുകളുടെ നിർമ്മാണം ഉടൻ ; പുനരധിവാസം ഇനി വൈകില്ല

എംടി വാസുദേവൻ നായരുടെ ആരോഗ്യനില അതീവഗുരുതരം; കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ

മലയാളത്തിൻ്റെ വിട…. തീനാളങ്ങളിൽ ലയിച്ച് അക്ഷര സൂര്യൻ; എം.ടി വാസുദേവൻ നായരുടെ മൃതദേഹം സംസ്കരിച്ചു

മാനുഷികവികാരങ്ങളെ ആഴത്തിൽ രേഖപ്പെടുത്തിയ ആൾ; എംടിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

മാനുഷികവികാരങ്ങളെ ആഴത്തിൽ രേഖപ്പെടുത്തിയ ആൾ; എംടിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

കുറുവ സംഘത്തിനു പിന്നാലെ ഇറാനി സംഘവും; പകല്‍ സമയത്തുപോലും മോഷണം

കുറുവ സംഘത്തിനു പിന്നാലെ ഇറാനി സംഘവും; പകല്‍ സമയത്തുപോലും മോഷണം

മലയാള സിനിമയുടെ  ‘ഒരു വടക്കൻ വീരഗാഥ’….എംടി വിടപറയുന്നത്  ഓർമകളുടെ ഫ്രെയിമിൽ മായാതെ നിൽക്കുന്ന ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച്

മലയാള സിനിമയുടെ ‘ഒരു വടക്കൻ വീരഗാഥ’….എംടി വിടപറയുന്നത് ഓർമകളുടെ ഫ്രെയിമിൽ മായാതെ നിൽക്കുന്ന ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച്

Discussion about this post

Latest News

“ബിജെപി അധികാരത്തിലെത്തിയാൽ വന്യമൃഗ പ്രശ്നത്തിന് പരിഹാരം”- കെ സുരേന്ദ്രൻ

സുരേഷ് ഗോപിയോട് തോറ്റതിന്റെ ചൊരുക്ക് വി.എസ്. സുനില്‍കുമാറിന് തീര്‍ന്നിട്ടില്ല, സുനില്‍ കുമാറിന്റെ അന്തിക്കാട്ടെ വസതിയില്‍ ഞാന്‍ പോയിട്ടുണ്ട്, നിലപാടുകള്‍ വേറെ സൗഹൃദങ്ങള്‍ വേറെ: കെ. സുരേന്ദ്രന്‍

മരണസംഖ്യ 70 കടന്നു, ഒരു പ്രദേശത്തെ മുഴുവൻ തുടച്ചുമാറ്റി; വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ നടുങ്ങി സംസ്ഥാനം

വയനാട്ടിലെ ഉരുൾ ദുരന്ത ബാധിതർക്കുള്ള ടൗൺഷിപ്പുകളുടെ നിർമ്മാണം ഉടൻ ; പുനരധിവാസം ഇനി വൈകില്ല

പുതുവത്സര ആശംസകളുടെ പേരില്‍ തട്ടിപ്പ്! ശ്രദ്ധിച്ചില്ലെങ്കില്‍ പതിയിരിക്കുന്നത് വന്‍ അപകടം

പുതുവത്സര ആശംസകളുടെ പേരില്‍ തട്ടിപ്പ്! ശ്രദ്ധിച്ചില്ലെങ്കില്‍ പതിയിരിക്കുന്നത് വന്‍ അപകടം

ചത്ത കോഴികളെ അമര്‍ത്തിയപ്പോള്‍ വായില്‍ നിന്നും തീയും പുകയും’; സംഭവം കര്‍ണ്ണാടകയില്‍

ചത്ത കോഴികളെ അമര്‍ത്തിയപ്പോള്‍ വായില്‍ നിന്നും തീയും പുകയും’; സംഭവം കര്‍ണ്ണാടകയില്‍

കുടുംബപ്രശ്‌നങ്ങളെ തുടർന്ന് പാർലമെൻ്റിന് സമീപം സ്വയം തീകൊളുത്തിയ 26കാരൻ മരിച്ചു

കുടുംബപ്രശ്‌നങ്ങളെ തുടർന്ന് പാർലമെൻ്റിന് സമീപം സ്വയം തീകൊളുത്തിയ 26കാരൻ മരിച്ചു

ഇന്ത്യൻ സംസ്‌കാരത്തിൽ  വളർന്നതാണ് ഞാൻ, മഹത്തരമാണ്; ചർച്ചയായി ഇലോൺ മസ്‌കിന്റെ മുൻ പങ്കാളി ആയ കനേഡിയൻ ഗായികയുടെ പോസ്റ്റ്

ഇന്ത്യൻ സംസ്‌കാരത്തിൽ വളർന്നതാണ് ഞാൻ, മഹത്തരമാണ്; ചർച്ചയായി ഇലോൺ മസ്‌കിന്റെ മുൻ പങ്കാളി ആയ കനേഡിയൻ ഗായികയുടെ പോസ്റ്റ്

ഒരു കാബിന്‍ ബാഗേജ് മാത്രം, വിമാനയാത്രാക്കാര്‍ക്ക് പുതിയ നിര്‍ദേശവുമായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി

ഒരു കാബിന്‍ ബാഗേജ് മാത്രം, വിമാനയാത്രാക്കാര്‍ക്ക് പുതിയ നിര്‍ദേശവുമായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി

​ഗാന്ധി കുടുംബത്തിന് പുറത്തുനിന്നും തുടർച്ചയായി രണ്ടു തവണ ഇന്ത്യൻ പ്രധാനമന്ത്രിയാവുന്ന ആദ്യ വ്യക്തി, രാജ്യസഭയിൽ 33 വർഷക്കാലം നീണ്ടുനിന്ന സേവനം, മൻമോഹൻ സിങിന് രാജ്യത്തിന്റെ ആദരാ‌ഞ്ജലി; സംസ്‌കാരം നാളെ

  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies