ആലപ്പുഴ: അമ്പലപ്പുഴയിൽ പുറക്കാട് കടൽ ഉൾവലിഞ്ഞു. പുറക്കാട് മുതൽ തെക്ക് വടക്ക് ഭാഗങ്ങളിലായി 2 കിലോമീറ്ററോളമാണ് കടൽ, 50 മീറ്ററോളം ഉള്‍വലിഞ്ഞത്. ഇന്നു രാവിലെ 6.30 ന് ശേഷമാണ് സംഭവം. കടൽ ഉൾവലിഞ്ഞതോടെ നിരവധി വള്ളങ്ങളാണ് ചെളിയിൽ താഴ്ന്നത്. ആശങ്കപ്പെടാനില്ലെന്ന് തീരദേശവാസികൾ അറിയിച്ചു.
ചെളി നിറഞ്ഞതിനെ തുടർന്ന് പുറക്കാട് തീരത്തേക്ക് മീൻപിടുത്ത ബോട്ടുകൾക്ക് തീരത്തേക്ക് എത്താൻ സാധിക്കുന്നില്ല. വേലിയേറ്റത്തിൻ്റെ ഭാഗമായി വർഷത്തിലൊരിക്കൽ ഇത്തരത്തിൽ ഉണ്ടാകാറുണ്ടെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ചാകര ഉള്ള അവസരങ്ങളിലും സാധാരണയായി കടൽ ഇത്തരത്തിൽ ഉൾവലിയാറുണ്ടെന്നും ഇവർ പറയുന്നു. നിലവില്‍ മത്സ്യ ബന്ധന ഉപകരണങ്ങള്‍ തീരത്തു നിന്ന് നീക്കം ചെയ്യുകയാണ്.
Discussion about this post