പാലക്കാട്: പാലക്കാട് നഗരത്തിൽ ജനങ്ങളെ ആവേശത്തിലാഴ്ത്തി പ്രധാനമന്ത്രിയുടെ റോഡ് ഷോ. അഞ്ചുവിളക്ക് ജങ്ഷന്‍ മുതല്‍ ഹെഡ് പോസ്‌റ്റോഫീസ് ജങ്ഷന്‍ വരെ ഒരു കിലോമീറ്റര്‍ ദൂരമാണ് മോദിയുടെ റോഡ് ഷോ. തെരഞ്ഞെടുപ്പ് പ്രചരണത്തോടനുബന്ധിച്ചുളള മോദിയുടെ കേരളത്തിലെ ആദ്യറോഡ് ഷോയാണിത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് പാലക്കാട് നഗരത്തില്‍ ഉച്ച വരെ ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പുഷ്പാലങ്കൃതമായ തുറന്ന വാഹനത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, പാലക്കാട് മണ്ഡലം ബി.ജെ.പി സ്ഥാനാർഥി സി. കൃഷ്ണകുമാർ, പൊന്നാനി മണ്ഡലം സ്ഥാനാര്‍ഥി നിവേദിത സുബ്രഹ്മണ്യന്‍ എന്നിവർക്കൊപ്പമാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോ. പാതയോരത്ത് കാത്തുനിന്ന ബിജെപി പ്രവര്‍ത്തകര്‍ പുഷ്പവൃഷ്ടിയുമായി മോദിയെ അഭിവാദ്യം ചെയ്തു. കോയമ്പത്തൂരില്‍ നിന്നാണ് നരേന്ദ്രമോദി പാലക്കാട്ടേക്കെത്തിയത്. പാലക്കാട്ടെ റോഡ് ഷോയ്ക്കു ശേഷം മോദി തമിഴ്‌നാട്ടിലെ സേലത്തേക്ക് പോകും.
ചൊവ്വാഴ്ച രാവിലെ 10.25 ഓടെ മേഴ്‌സി കോളേജ് മൈതാനത്ത് ഹെലികോപ്ടറിൽ വന്നിറങ്ങിയ മോദിയെ പാലക്കാട് നഗരസഭ വൈസ് ചെയർമാൻ ഇ. കൃഷ്ണദാസിൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് എസ്.പി.ജി., പോലീസ് വാഹനങ്ങളുടെ അകമ്പടിയോടെ റോഡ് മാർഗ്ഗം കോട്ടമൈതാനത്തിന് മുന്നിൽ എത്തിയ മോദിക്ക് ബി.ജെ.പി.സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, സി. കൃഷ്ണ കുമാർ തുടങ്ങിയ നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരണം നൽകി.
https://twitter.com/i/status/1769956781889925379
Discussion about this post