കോട്ടയം: മീനച്ചിൽ എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റിനെ പുറത്താക്കി എൻഎസ്എസ് നേതൃത്വം. കോട്ടയത്തെ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടനൊപ്പം വേദി പങ്കിട്ട എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡൻ്റിനാണ് സ്ഥാനം നഷ്ടമായത്. കോട്ടയം മീനച്ചിൽ എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡൻ്റ് സിപി ചന്ദ്രൻനായർക്കെതിരെയാണ് എൻഎസ്എസ് നടപടി.
കഴിഞ്ഞദിവസം പാലായിൽ നടന്ന എൽഡിഎഫ് മണ്ഡലം കൺവെൻഷനിലാണ് ഇയാൾ പങ്കെടുത്തത്. എൻഎസ്എസ് നിർദേശം ലംഘിച്ചാണ് എൽഡിഎഫ് തെരഞ്ഞെടുപ്പ് പരിപാടിയിൽ ചന്ദ്രൻ നായർ പങ്കെടുത്തത്. രാഷ്ട്രീയ പാർട്ടികളുടെ പരിപാടികളിൽ നേതൃസ്ഥാനത്ത് ഇരിക്കുന്നവർ പങ്കെടുക്കരുതെന്ന് നേരത്തെ എൻഎസ്എസ് നിർദ്ദേശം നൽകിയിരുന്നു. ഇത് ലംഘിച്ചാണ് സിപി ചന്ദ്രൻ നായർ ഇടത് സ്ഥാനാത്ഥി ചാഴികാടൻ്റെ തെരഞ്ഞെടുപ്പ് പരിപാടിയിൽ പങ്കെടുത്തത്.
അതേസമയം തന്നെ ആരും പുറത്താക്കിയതല്ലന്നും സ്വയം രാജിവച്ചതാണെന്നും ചന്ദ്രൻ നായർ പറഞ്ഞു.
Discussion about this post