ഡല്‍ഹി: മകൾ ആത്മഹത്യ ചെയ്തതിന് പിന്നാലെ യുവതിയുടെ ബന്ധുക്കള്‍ ഭർത്താവിന്റെ വീടിന് തീയിട്ടു. വീട്ടിലുണ്ടായിരുന്ന യുവതിയുടെ ഭര്‍തൃമാതാപിതാക്കള്‍ വെന്തുമരിച്ചു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം. സംഭവത്തിൽ പൊലീസ് കേസെടുത്തു.
ഇനേനലെ രാത്രിയോടെയാണ് അൻഷിക കേശർവാനിയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സ്ത്രീധനത്തിൻ്റെ പേരിൽ മകളെ ഭർതൃവീട്ടുകാർ നിരന്തരം പീഡിപ്പിച്ചിരുന്നു. ഇതിൽ മനംനൊന്താണ് അൻഷിക ആത്മഹത്യ ചെയ്തതെന്ന് വീട്ടുകാർ ആരോപിച്ചു. വഴക്ക് രൂക്ഷമായതോടെ അൻഷികയുടെ ബന്ധുക്കൾ വീടിന് തീയിടുകയായിരുന്നു.
പൊലീസ് ഉടൻ തന്നെ അഞ്ച് പേരെ രക്ഷപ്പെടുത്തുകയും അഗ്നിശമന സേനയെ അറിയിക്കുകയും ചെയ്തു. പുലർച്ചെ മൂന്ന് മണിയോടെയാണ് അഗ്നിശമന സേനാംഗങ്ങൾ എത്തി തീയണച്ചത്. തീയണച്ചതിന് ശേഷമാണ് ഭര്‍ത്താവിന്റെ അച്ഛനെയും അമ്മയെയും മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ ഭര്‍ത്താവിന്‍റെ അച്ഛന്‍ രാജേന്ദ്ര കേശർവാനി, അമ്മ ശോഭാ ദേവി എന്നിവരാണ് മരിച്ചതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

