തിരുവനന്തപുരം: കേരളത്തിലെ ലോക്സഭ തിരഞ്ഞെടുപ്പ് തീയതി മാറ്റണണെന്ന് കോണ്‍ഗ്രസ്. ഇക്കാര്യം ചൂണ്ടിക്കാട്ടി കെപിസിസി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. വെള്ളിയാഴ്ച വോട്ടെടുപ്പ് നടത്തുന്നത് പ്രവര്‍ത്തകര്‍ക്ക് അസൗകര്യമാണെന്നും കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസ്സന് പറഞ്ഞു.
കേരളത്തില്‍ വോട്ടെടുപ്പ് തിയതി വെള്ളിയാഴ്ചയായത് കുറെ പ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ടായിട്ടുണ്ട്. ഇസ്ലാം മതവിശ്വാസികള്‍ക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുമെന്നും അതിനാല്‍ തിയ്യതി മാറ്റണമെന്നും മുസ്ലിംലീഗും മുസ്ലിം സംഘടനകളും ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടാണ് യു.ഡി.എഫ് ചെയര്‍മാനെന്ന നിലയില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് എം.എം ഹസനും സംയുക്തമായി കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിരിക്കുന്നത്.
Discussion about this post