കോഴിക്കോട്: കൊയിലാണ്ടി സ്റ്റേഡിയത്തിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊയിലാണ്ടി സ്വദേശിയായ അമൽ സൂര്യനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെക്ക് മാറ്റി.
ഇന്ന് രാവിലെ നടക്കാനിറങ്ങിയ ആളുകളാണ് യുവാവിനെ മുഖം നിലത്ത് കുത്തിയ നിലയിൽ ഓടയ്ക്ക് സമീപം കണ്ടെത്തിയത്. ഉടനെ കൊയിലാണ്ടി പോലീസിനെ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
യുവാവ് അമിതമായി മയക്കുമരുന്നു ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയമുണ്ട്. മൃതദേഹത്തിന് സമീപത്ത് നിന്നും സിറിഞ്ചുകളും മറ്റും പൊലീസിന് ലഭിച്ചിട്ടുണ്ട്. വലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് യുവാക്കള്‍ ഇവിടെ സ്ഥിരമായി തമ്പടിക്കാറുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. സംഭവത്തിൽ കൊയിലാണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.

