മൂന്നാർ: റോഡിന്റെ അശാസ്ത്രീയ നിര്‍മാണമാണ് ഇടുക്കിയിലെ മാങ്കുളത്ത് നാലുപേരുടെ മരണത്തിലേക്ക് ലയിച്ച അപകടത്തിന് ഇടയാക്കിയതെന്ന് നാട്ടുകാര്‍. സ്ഥലത്ത് നേരത്തെയും അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. സംരക്ഷണ ഭിത്തി കെട്ടിയിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു.
നിര്‍മാണ സമയത്തുതന്നെ അപകടസാധ്യത ചൂണ്ടിക്കാട്ടിയിരുന്നുവെന്നും . ഭൂമിവിട്ടുകൊടുക്കാന്‍ തയാറായിട്ടും വീതി കൂട്ടിയില്ലെന്നും പ്രദേശവാസിയായ ലില്ലിക്കുട്ടി ആരോപിച്ചു. പരാതി പറഞ്ഞ് മടുത്തെന്നും എന്നാൽ അധികാരികൾ ഇതിൽ യാതൊരു നടപടിയും സ്ഥ്വീകരിച്ചിട്ടില്ലെന്നും ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീണ്‍ ജോസഫ് വിമർശിച്ചു.
അതേ സമയം അടിമാലി മാങ്കുളം ആനക്കുളത്തിന് സമീപം വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ മരണം നാലായി. പേമരം വളവിൽ ഇന്നലെ വൈക്കുന്നേരം അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. കുത്തനെയുള്ള ഇറക്കത്തിൽ വാഹനത്തിന്റെ ബ്രേക്ക് നഷ്ടമായതാണ് അപകട കാരണമെന്നാണ് പ്രഥമിക വിലയിരുത്തൽ. തമിഴ്‌നാട്ടില്‍ നിന്ന് വിനോദസഞ്ചാരത്തിനെത്തിയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
Discussion about this post