കൊച്ചി: കളമശ്ശേരിയില്‍ യുവതിയെ നടുറോഡില്‍ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം. എറണാകുളം കളമശ്ശേരി റോഡില്‍ ഭര്‍ത്താവാണ് യുവതിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ നീനുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് ആര്‍ഷനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
രാവിലെ നീനു ജോലിക്ക് പോകുന്നതിനിടെയാണ് സംഭവം. കളമശേരി എകെജി റോഡിൽ വച്ച് സ്‌കൂട്ടറിലെത്തിയ ആർഷൽ കളമശേരി എകെജി നീനുവിനെ ആക്രമിക്കുകയായിരുന്നു. യുവതിയുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. കുടുംബപ്രശ്നങ്ങളെ തുടർന്നുള്ള തർക്കമാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചതെന്നാണ് വിവരം. കഴിഞ്ഞ ഒരുവർഷമായി ഇരുവരും വേർ പിരിഞ്ഞാണ് താമസിക്കുന്നത്.

