തൃശൂർ: സുരേഷ് ഗോപിയെ വീട്ടിലേക്ക് ക്ഷണിച്ച് കലാമണ്ഡലം ഗോപി . താനും സുരേഷ് ഗോപിയും തമ്മിൽ യാതൊരു പ്രശ്നമില്ലെന്നും സുരേഷ് ഗോപിയ്ക്ക് തന്നെ കാണാനോ തന്റെ വീട്ടിലേക്കു വരുവാനോ ആരുടെയും അനുവാദം നോക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപിയും താനും വളരെകാലമായി സ്നേഹബന്ധം പുലർത്തി പോരുന്നവരാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
സുരേഷ് ഗോപിക്ക് മാത്രമല്ല, തന്നെ സ്നേഹിക്കുന്നവർക്കും എപ്പോ വേണമെങ്കില്ലും കാണാൻ വരാമെന്നും അദ്ദേഹം കുറിച്ചു. സുരേഷ് ഗോപിക്ക് വേണ്ടി പല വി.ഐ.പികളും അച്ഛനെ സ്വാധിനിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് ഗോപി ആശാന്റെ മകന് രഘുരാജ് ആരോപിച്ചത് വലിയ വിവാധമായിരുന്നു.
Discussion about this post