തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് ഉടൻ നടത്തില്ല. സെർവർ തകരാർ പൂർണമായി പരിഹരിച്ചതിന് ശേഷമാകും മസ്റ്ററിങ് നടക്കുക. എന്നാൽ റേഷൻ വിതരണം പൂർണമായും നടക്കുമെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു. ആര്‍ക്കും റേഷന്‍ നിഷേധിക്കുന്ന അവസ്ഥ ഉണ്ടാകില്ലെന്നും ഭക്ഷ്യവകുപ്പ് വ്യക്തമാക്കി.
ഈ മാസം 15,16,17 തിയതികളില്‍ സംസ്ഥാനത്തെ റേഷന്‍ വിതരണം പൂര്‍ണമായും നിര്‍ത്തിവച്ച് മസ്റ്ററിങ്ങ് നടത്താനായിരുന്നു സംസ്ഥാന ഭക്ഷ്യ വകുപ്പിന്റെ തീരുമാനം. എന്നാല്‍ ഇ പോസ് മെഷീനുകളുടെ സെര്‍വര്‍ തകരാര്‍ മൂലം മസ്റ്ററിങ് സുഗമമായി നടത്താനായിരുന്നില്ല. ഇതേ തുടര്‍ന്നാണ് മസ്റ്ററിങ് താല്‍കാലികമായി നിര്‍ത്തിവെക്കന്‍ വകുപ്പ് തീരുമാനിച്ചത്. സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് ഈ മാസം 31നകം പൂര്‍ത്തിയാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം.
Discussion about this post