കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്കെതിരെ (Rahul Gandhi) തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി. ബിജെപിയാണ് രാഹുലിനെതിരെ പരാതിയുമായി എത്തിയിരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ ‘ശക്തി’ പരാമർശത്തിനും ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളെക്കുറിച്ചുള്ള പരാമർശത്തിനും എതിരെയാണ് പരാതി.
ഫെബ്രുവരി 17 ന് മുംബൈയിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് “ഹിന്ദുമതത്തിൽ ‘ശക്തി’ എന്നൊരു വാക്ക് ഉണ്ട്, ഞങ്ങൾ ഒരു ശക്തിക്കെതിരെ പോരാടുകയാണ്”. എന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.
അദ്ദേഹം തുടർന്നു പറഞ്ഞു, “എന്താണ് ആ ശക്തി? രാജാവിൻ്റെ ആത്മാവ് ഇവിഎമ്മിലുണ്ട്. ഇത് ശരിയാണ്. രാജാവിൻ്റെ ആത്മാവ് ഇവിഎമ്മിലും രാജ്യത്തെ ഇഡി, സിബിഐ, ആദായ നികുതി വകുപ്പ് തുടങ്ങിയ എല്ലാ സ്ഥാപനങ്ങളിലും ഉണ്ട്”. വോട്ടിംഗ് യന്ത്രങ്ങളില്ലാതെ പ്രധാനമന്ത്രി മോദിക്ക് തിരഞ്ഞെടുപ്പിൽ വിജയിക്കാനാകില്ലെന്നും കോൺഗ്രസ് നേതാവ് ആരോപിച്ചിരുന്നു.
Discussion about this post