തിരുവനന്തപുരം: വരാൻ ഇരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സാമൂഹ്യമാധ്യമങ്ങള്‍ ഇനി പ്രത്യേക സംഘത്തിൻ്റെ നിരീക്ഷണത്തിൽ. ഇതിനായി സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ക്ക് രൂപം നൽകി. ഏപ്രിൽ 26 നാണ് തിരഞ്ഞെടുപ്പ് നടക്കുക.
സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലുമായാണ് സംഘങ്ങളുടെ പ്രവത്തനമെന്ന് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് അറിയിച്ചു. തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ ഇടപെടലുകളെക്കുറിച്ച് പോലീസ് സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ക്ക് വാട്സാപ്പിലൂടെ വിവരം നല്‍കാം.
സൈബർ പോലീസ് ആസ്ഥാനം, റേഞ്ച് ഓഫീസുകൾ, വിവിധ ജില്ലകൾ എന്നിവിടങ്ങളിലെ സോഷ്യൽ മീഡിയ നിരീക്ഷണ സംഘങ്ങളുടെ വാട്സാപ്പ് നമ്പർ ഉൾപ്പെടെയാണ് കേരള പോലീസ് ഫേസ്ബുക്ക് പേജിൽ വിവരം പങ്കുവെച്ചത്.
Discussion about this post