കോഴിക്കോട് : മുൻ പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കൊപ്പമുളള എൽഡിഎഫ് -യുഡിഎഫ് സ്ഥാനാർത്ഥികളുടെ നോമ്പ് തുറ വിവാദത്തിൽ. എസ് ഡി പി ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ വിരുന്നാണ് വിവാദത്തിലായത്. കോഴിക്കോട് ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എളമരം കരീം, യുഡിഎഫ് സ്ഥാനാർഥി എം കെ രാഘവൻ, എംഎൽഎമാരായ അഡ്വ പി ടി എ റഹീം, മുൻ മന്ത്രി അഹമ്മദ് ദേവർകോവിൽ തുടങ്ങി നിരവധി നേതാകളാണ് മുൻ പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കൊപ്പം വിരുന്നിൽ പങ്കെടുത്തത്.
പ്രധാനമന്ത്രി വിളിച്ച ക്രിസ്മസ് വിരുന്നിൽ ക്രൈസ്തവ പുരോഹിതർ പങ്കെടുത്തപ്പോൾ രൂക്ഷമായി വിമർശിച്ചവരാണ്, ഇന്ന് നിരോധിത സംഘടനയുടെ ഇഫ്താർ വിരുന്നിൽ പങ്കെടുക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചു. സിപിഎമ്മിന്റെ ബുദ്ധി കേന്ദ്രമെന്ന് വിശേഷിപ്പിക്കുന്നയാളാണെന്നും അവരുടെ സ്ഥാനാർത്ഥിയുമൊക്കെയായ ആളാണ് എസ്ഡിപിഐയുടെ ഇഫ്താർ വിരുന്നിൽ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു. അഭിമന്യുവിന്റെ കേസിലെ പ്രധാനപ്പെട്ട രേഖകൾ എവിടെ പോയെന്ന് ഇനി പ്രത്യകം പറയണ്ടതില്ലല്ലോയെന്നും അദ്ദേഹം പരിഹസിച്ചു.

