തൃശൂർ: വീണ്ടും കവിത മോഷണ വിവാദത്തിൽ ദീപാ നിശാന്ത്. ആറ്റൂർ രവിവർമ്മയുടെ മേഘരൂപൻ എന്ന കവിത മോഷ്ടിച്ചെന്ന രീതിയിലാണ് ആരോപണം. കലാമണ്ഡലം ഗോപിയുടെയും സുരേഷ് ഗോപിയുടെയും വിഷയത്തിൽ ഇട്ട പോസ്റ്റിൽ ആറ്റൂർ രവിവർമ്മയുടെ കവിത പകർത്തിയതാണ് ആരോപണത്തിന് കാരണമായത്. ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
ഇതിന് മുമ്പും കവിതാ മോഷണത്തില്‍ ദീപാ നിശാന്ത് വിമര്‍ശനം നേരിട്ടിരുന്നു. യുവകവി എസ് കലേഷിന്റെ കവിത സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചതിനാണ് അന്ന് ദീപാ നിശാന്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയർന്നത്. ആ സംഭവത്തിൽ കവിത മോഷ്ടിച്ചതാണെന്ന് അറിയില്ലായിരുന്നെന്നും താൻ ചതിക്കപ്പെട്ടതായിരുന്നെന്നും പറഞ്ഞ്, എംജെ ശ്രീചിത്രനെ പഴിക്കുകയായിരുന്നു ദീപാനിശാന്ത് ചെയ്തത്. സംഭവത്തില്‍ കലേഷിനുണ്ടായ എല്ലാ സങ്കടങ്ങള്‍ക്കും ദീപ മാപ്പ് പറയുകയും ചെയ്തിരുന്നു.

