തൃശ്ശൂർ: ആര്‍എല്‍വി രാമകൃഷ്ണനുനേരെ സത്യഭാമ നടത്തിയ അധിക്ഷേപ പരാമർശത്തിൽ നിലപാട് വ്യക്തമാക്കി കേരള കലാമണ്ഡലം. കലാമണ്ഡലം സത്യഭാമയുടെ പ്രസ്‌താവനകളെ പൂർണ്ണമായും തള്ളി. സത്യഭാമയുടെ പ്രസ്‌താവനകളും, പ്രതികരണങ്ങളും, നിലപാടുകളും പൂർണ്ണമായി നിരാകരിക്കുന്നുവെന്ന് കേരള കലാമണ്ഡലം വ്യക്തമാക്കി. ഒരു പരിഷ്കൃത സമൂഹത്തിന് നിരക്കാത്ത ഇത്തരം പ്രസ്‌താവനകൾ നടത്തുന്ന വ്യക്തികളുടെ പേരിനോടൊപ്പം കലാമണ്ഡലത്തിൻ്റെ പേര് ചേർക്കപ്പെടുന്നത് സ്ഥാപനത്തിന് കളങ്കമാണെന്നും കലാമണ്ഡലം അറിയിച്ചു.
വിഷയത്തിൽ പ്രതികരിച്ചു കൊണ്ട് കേരള കലാമണ്ഡലം ഇറക്കിയ പത്രക്കുറിപ്പിലാണ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ സത്യഭാമയുടെ പ്രതികരണങ്ങളിൽ കേരള കലാമണ്ഡലം ശക്തമായി അപലപിച്ചു. കേരള കലാമണ്ഡലത്തിലെ ഒരു പൂർവ വിദ്യാർത്ഥി എന്നതിനപ്പുറം ഇവർക്ക് കലാമണ്ഡലവുമായി നിലവിൽ ഒരു ബന്ധവുമില്ലെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി.
Discussion about this post