പട്ന: ബിഹാറിലെ സുപോളിൽ നിർമാണത്തിലിരുന്ന പാലം തകർന്നു വീണ് ഒരാൾ മരിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ 30 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ബിഹാർ സുപോളിലാണ് സംഭവം. ഭേജയ്ക്കും ബകൗറിനും ഇടയിൽ മാരിചയിൽ ഇന്ന് രാവിലെയായിരുന്നു അപകടം.
കോസി നദിക്ക് കുറുകെ 984 കോടി ചെലവിൽ നിർമാണം പുരോഗമിക്കുകയായിരുന്ന പാലമാണ് തകർന്നുവീണത്. നേരത്തെ ഭഗൽപൂരിലും മറ്റൊരു പാലം നിർമാണത്തിനിടെ തകർന്നുവീണിരുന്നു. 1700 കോടി ചെലവിൽ നാലുവരി റോഡുകളോടെ നിർമിച്ച പാലമാണ് അന്ന് തകർന്നുവീണത്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
Another Bridge Collapse at #Bihar #Bridge pic.twitter.com/aChIJLNXmG
— All in 1⃣ (@All__in__0ne) March 22, 2024

