തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുർമ്മുവിനെതിരെ സുപ്രീം കോടതിയിൽ ഹർജിയുമായി കേരളം. നിയമസഭയിൽ പാസായ ബില്ലുകളിൽ തീരുമാനം വൈകുന്നതുമായി ബന്ധപ്പെട്ടാണ് സംസ്ഥാനം അസാധാരണമായ നീക്കത്തിന് മുതിർന്നിരിക്കുന്നത്.
രാഷ്ട്രപതിയെ നേരിട്ടല്ല- രാഷ്ട്രപതിയുടെ സെക്രട്ടറിയെയും ഗവർണറെയും കക്ഷി ചേർത്താണ് റിട്ട് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. രാജ്യത്തെ ഏറ്റവും ഉന്നതമായ ഭരണഘടനാ സ്ഥാപനമാണ് രാഷ്ട്രപതി. ഇതിനെതിരെ സംസ്ഥാനം പരാതി നൽകുമ്പോൾ സുപ്രീംകോടതിയിൽ തന്നെ ഇതൊരു അപൂർവമായ ഹർജിയാണ്.
രാഷ്ട്രപതിക്ക് ഗവർണർ അയച്ചിട്ടുള്ള ഏഴ് ബില്ലുകളിൽ നാലെണ്ണം തടഞ്ഞുവച്ചതായാണ് പരാതി. സമർപ്പിച്ച ബില്ലുകളിൽ ലോകായുക്തയ്ക്ക് രാഷ്ട്രപതി അംഗീകാരം നൽകിയിട്ടുണ്ട്. ബാക്കി ബില്ലുകളിലെല്ലാം തീരുമാനം വരാനുള്ളതാണ്. ഇത് വൈകിപ്പിക്കുന്നുവെന്ന് കാട്ടിയാണ് സംസ്ഥാനം ഹർജി നൽകിയിരിക്കുന്നത്.
ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള ബില്ലിൽ അടക്കം തീരുമാനം വന്നിട്ടില്ല. നേരത്തെ തന്നെ ഇതടക്കം ചില ബില്ലുകൾ തടഞ്ഞുവയ്ക്കപ്പെട്ടുവെന്ന വാദം ഉയർന്നിട്ടുള്ളതാണ്.
Discussion about this post