തൃശൂർ: മതമോ ജാതിയോ കൊടിയുടെ നിറമോ നോക്കാതെ പ്രശ്‌നങ്ങിൽ ഇടപെടുന്ന സർക്കാരാണ് ബിജെപി സർക്കാരെന്ന് അഡ്വക്കേറ്റ് ലിൻസി വിവേക്. തന്റെ ജീവിതം തിരിച്ചു തന്നത് കേന്ദ്ര മന്ത്രി വി മുരളീധരനിലൂടെ കേന്ദ്ര സർക്കാരാണ്. അതിനാൽ തന്നെ തന്റെ വോട്ട് എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിക്കാണ്. ഒരു പ്രശ്‌നം വരുമ്പോൾ കേന്ദ്ര സർക്കാർ എങ്ങനെ ഇടപെടുമെന്ന് തനിക്കറിയാമെന്നും ലിൻസി ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ഇതെന്റെ സുഹൃത്ത് രമേഷ്. എന്റെ ഈ ജന്മത്തിലെ പുണ്യം. റിസ്റ്റൻ വർഗ്ഗീസ്, രമേഷ് മന്നത്ത് എന്നീ സുഹൃത്തുക്കളെ എനിയ്ക്ക് സമ്മാനിച്ചത് എന്റെ കേരള വർമ്മ കോളേജാണ്. ജീവിതത്തിൽ അവിചാരിതമായി പ്രശ്‌നങ്ങൾ എന്നെ മാടി വിളിച്ചപ്പോൾ അതിന്റെ തെറ്റും ശരിയും പറഞ്ഞ് വിസ്തരിച്ച് കൂടെ നിന്നവർ കാലുവാരിയപ്പോൾ , ഒറ്റപ്പെടുത്തിയപ്പോൾ , ഞാൻ തളർന്ന് വീണപ്പോൾ എന്നെ വിചാരണ ചെയ്യാതെ എന്ത് തന്നെയായാലും കൂടെയുണ്ട് കൈവിടില്ല നിന്നെ ഞങ്ങൾ എന്ന് പറഞ്ഞ് കൂടെ നിന്ന പ്രിയ സുഹൃത്താണിവൻ. ഇവനെപ്പോലെ, റിസ്റ്റണെപ്പോലെയൊക്കെയുള്ള നല്ല സുഹൃത്ത് ബന്ധങ്ങളാൽ സമ്പന്നയാണ് ഞാൻ. നഷ്ടപ്പെട്ടതെല്ലാം എനിയ്ക്ക് തിരിച്ച് തന്ന എന്റെ പ്രിയ സുഹൃത്ത്… കേരളവർമ്മയുടെ മുഴുവൻ സുഹൃത്ത്… സ്ഥാനങ്ങൾക്കോ, മാനങ്ങൾക്കോ വേണ്ടിയല്ല കർമ്മ നിരതനായി കർത്തവ്യം നിർവ്വഹിക്കുന്നത്. നല്ല മനുഷ്യനായതു കൊണ്ടാണ്. ഒരു പക്ഷെ അവനെ ഇങ്ങനെ നല്ല മനുഷ്യ സ്‌നേഹിയാക്കിയത് അവന്റെ കുടുംബമോ,പാർട്ടിയോ ആകാം. ആഖജ ക്കാരെല്ലാം ഫാസിസ്റ്റുകളും , മത തീവ്രവാദികളുമാണെന്ന എന്റെ ധാരണ അനുഭവത്തിന്റെ വെളിച്ചത്തിൽ തിരുത്തിയതാണ് രമേഷ്. അതുകൊണ്ട് രമേഷ് എന്ന എന്റെ സുഹൃത്ത് കാരണം, വി. മുരളിധരൻ എന്ന ബഹു. കേന്ദ്ര മന്ത്രി കാരണം എന്റെ ജീവിതം തിരിച്ചു തന്നതിന് ധൈര്യപൂർവ്വം ഞാൻ എന്റെ ഇപ്രാവശ്യത്തെ വോട്ട് ആഖജ സ്ഥാനാർത്ഥി സുരേഷ് ഗോപിയ്ക്ക് കൊടുക്കും. സന്തോഷത്തോടെ … മോദി ഇന്ത്യയെ കൊള്ളയടിക്കുമോ, പെട്രോളിന്റെ വില കൂടുമോ എന്നൊന്നും എനിയ്ക്കറിയില്ല. ഒന്നറിയാം കേന്ദ്ര മന്ത്രി വി. മുരളിധരനെ . ഒരു പ്രശ്‌നം വരുമ്പോൾ കേന്ദ്ര സർക്കാർ എങ്ങനെയിപെടുമെന്നറിയാം. ഞാൻ ക്രിസ്ത്യാനിയായതു കൊണ്ട് എന്നെ ഉപദ്രവിച്ചിട്ടില്ലെന്നറിയാം. പകരം ചെയ്യേണ്ട ഉത്തരവാദിത്വം കൊടിയുടെ നിറം നോക്കാതെ, മതം നോക്കാതെ ചെയ്യാൻ തന്റേടമുള്ളൊരു സർക്കാരിനെ , നട്ടെല്ലുള്ള ഒരു സർക്കാരിനെ ഞാൻ കണ്ടു. അതാണ് ബിജെപി.
Discussion about this post