സിംഗപ്പൂർ; പാകിസ്താൻ ഭീകരതയെ സ്‌പോൺസർ ചെയ്യുന്നുവെന്ന് ആരോപണം ആവർത്തിച്ച് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. തീവ്രവാദത്തെ അവഗണിക്കുന്നതല്ല ഇന്ത്യയുടെ നിലപാടെന്നും ഈ പ്രശ്‌നത്തിൽ നിന്ന് ഒഴിഞ്ഞ് മാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിംഗപ്പൂരിൽ മൂന്ന് ദിവസത്തെ സന്ദർശനത്തിനെത്തിയ ജയശങ്കർ, സിംഗപ്പൂർ നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഏഷ്യൻ സ്റ്റഡീസിൽ എഴുതിയ ‘വൈ ഭാരത് മാറ്റേഴ്സ്’ എന്ന പുസ്തകത്തെക്കുറിച്ചുള്ള തന്റെ പ്രഭാഷണത്തിന് ശേഷം നടന്ന ചോദ്യോത്തര വേളയിലാണ് ഇക്കാര്യം പറഞ്ഞത്.
എല്ലാ രാജ്യങ്ങളും ഒരു സുസ്ഥിരമായ അയൽപക്കമാണ് ആഗ്രഹിക്കുന്നത്… മറ്റൊന്നും ഇല്ലെങ്കിൽ, കുറഞ്ഞത് ശാന്തമായ ഒരു അയൽപക്കമെങ്കിലും നിങ്ങൾ ആഗ്രഹിക്കുന്നു,’ പാകിസ്താനുമായുള്ള ഇന്ത്യയുടെ ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞുഎന്നിരുന്നാലും, നിർഭാഗ്യവശാൽ, ഇത് ഇന്ത്യയുടെ കാര്യത്തിൽ സമാനമല്ല, അദ്ദേഹം പറഞ്ഞു.
ഇന്ത്യയ്ക്കെതിരെ പാകിസ്താൻ ഭീകരവാദത്തെ സ്പോൺസർ ചെയ്യുകയാണെന്ന് അടിവരയിട്ട് പറഞ്ഞ കേന്ദ്രമന്ത്രി”ഭീകരതയെ ഭരണകൂടത്തിന്റെ ഉപകരണമായി ഉപയോഗിക്കുന്ന കാര്യം മറച്ചുവെക്കാത്ത ഒരു അയൽക്കാരനോട് നിങ്ങൾ എങ്ങനെ ഇടപെടും?” എന്ന് ചോദിച്ചു.
Discussion about this post