ഏറെ ആകാംഷയോടെ ഉറ്റു നോക്കുന്ന മണ്ഡലമാണ് വയനാട്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ പേര് പ്രഖ്യാപിച്ചതോടെ വയനാട്ടിൽ അരങ്ങേറാൻ പോകുന്നത് ശക്തമായ ത്രകോണ മത്സരമാണ്. യുവതീ പ്രവേശന വിധിയെത്തുടര്‍ന്ന് ഇടതുസര്‍ക്കാര്‍ ശബരിമലയില്‍ ഭക്തര്‍ക്കു നേരെ നടത്തിയ ക്രൂരതക്കെതിരെ ശബ്ദം മുയർത്തിയ നേതാവാണ് കെ. സുരേന്ദ്രൻ. ഇതോടെ വിശ്വാസികളുടെ പ്രിയങ്കരനായി മാറിയ നേതാവ്.
ഇരുമുന്നണികള്‍ക്കെതിരെയും മത്സരിച്ച് വിജയത്തിനടുത്തെതാൻ സുരേന്ദ്രന്‍ സാധിച്ചു എന്നത് ശ്രദ്ധേയമാണ്. കാസര്‍കോഡ് ലോക്‌സഭാ മണ്ഡലത്തിലും മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലും അദ്ദേഹം പോരാടിയിട്ടുണ്ട്. സുരേന്ദ്രനെ പരാജയപ്പെടുത്താന്‍ ഇരുമുന്നണികളും ഒത്തു ചേർന്നിട്ടുണ്ടെന്ന് വേണം കരുതാൻ. അതിന്റെ ഫലമായി നേരിയ വോട്ടിനാണ് കെ.സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് പരാജയപ്പെട്ടത്. അന്ന് വെറും 89 വോട്ടിനാണ് അദ്ദേഹം പരാജയപ്പെട്ടത്.
ലോക്സഭയിലേക്ക് കാസര്‍കോട് മണ്ഡലത്തില്‍ നിന്നും രണ്ടുതവണയും നിയമസഭയിലേക്ക് മഞ്ചേശ്വരത്ത് നിന്നും രണ്ട് തവണയും മത്സരിച്ചിട്ടുണ്ട്. 2019 ലോകസഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ മത്സരിച്ച് മൂന്ന് ലക്ഷത്തോളം വോട്ട് പിടിച്ച് ഇടതു- വലത് മുന്നണികളെ ഞെട്ടിക്കാന്‍ കെ. സുരേന്ദ്രന് സാധിച്ചു. നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കോന്നി മണ്ഡലത്തിലും 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം, കോന്നി മണ്ഡലങ്ങളിൽ ഒന്നിച്ച് മത്സരിച്ച സുരേന്ദ്രന്‍, അന്ന് മഞ്ചേശ്വരത്ത് 67,000 ത്തോളം വോട്ട് പിടിച്ചിരുന്നു.
കോൺഗ്രസിനും സിപിഎമ്മിനും എതിരെ ശക്തമായ പോരാട്ടം വേണം എന്ന പാര്‍ട്ടിയുടെ നിര്‍ദേശ പ്രകാരമാണ് ഇത്തവണ സുരേന്ദ്രൻ വയനാട്ടില്‍ കനത്ത പോരാട്ടത്തിനൊരുങ്ങുന്നത്. മത്സരിക്കുന്നില്ല എന്ന തീരുമാനത്തിൽ നിന്നും പിൻമാറി സുരേന്ദ്രൻ കളത്തിലിറങ്ങിയതോടെ വായനാട് മത്സരത്തിന് ഇനി തീപാറും.
Discussion about this post