ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള കേരളത്തിലെ സ്ഥാനാർത്ഥികളുടെ ചിത്രം വ്യക്തമായിരിക്കുകയാണ്. മൂന്ന് മുന്നണികളിലേയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. 20 മണ്ഡലങ്ങളിൽ 9 വനിതകളാണ് ഇത്തവണ മത്സരരംഗത്തുള്ളത്. അതിൽ സ്ത്രീ പ്രാതിനിധ്യത്തിൽ മുന്നിൽ നിൽക്കുന്നത് മുന്നണി എതാണെന്ന് നോക്കിയാൽ, അത് ബിജെപിയാണ്. കേരളത്തിലെ 20 മണ്ഡലങ്ങളിൽ ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിയുടെ അഞ്ചു സ്ത്രീകളാണ് ഇത്തവണ പോരാട്ടത്തിനിറങ്ങുന്നത്.
സ്ത്രീശാക്തീകരണത്തെ കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന എൽഡിഎഫ് മൂന്നും, കോൺഗ്രസ് ഒരാൾ ഇങ്ങനെയാണ് മറ്റു രണ്ട് മുന്നിണികളിലെ വനിതാ പ്രാതിനിധ്യം. ആലത്തൂർ, ആലപ്പുഴ, കാസർഗോഡ്, പൊന്നാനി എന്നീ മണ്ഡലങ്ങളിലാണ് ബിജെപിയുടെ നാരീശക്തി സാന്നിധ്യം. ഇടുക്കിയിൽ ബിഡിജെഎസ് സ്ഥാനാർത്ഥിയായി ജനവിധി തേടുന്നതും സ്ത്രീയാണ്. ആലപ്പുഴയിൽ ശോഭാ സുരേന്ദ്രൻ, ആലത്തൂരിൽ ഡോ. ടിഎൻ സരസു, പൊന്നാനിയിൽ നിവേദിത സുബ്രഹ്മണ്യൻ, കാസർഗോഡിൽ എം എൽ അശ്വിനി, ഇടുക്കിയിൽ സംഗീത വിശ്വനാഥൻ എന്നിവരാണ് എൻഡിഎ സ്ഥാനാർത്ഥികൾ.
എൽഡിഎഫിൽ വടകര, എറണാകുളം, വയനാട് എന്നീ മണ്ഡലങ്ങളിലാണ് വനിതകൾ മത്സരിക്കുന്നത്. സംസ്ഥാന നിയമസഭയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനുടമയായ കെ കെ ഷൈലജയെയാണ് വടകരയിൽ ഇക്കുറി മത്സരിക്കുന്നത്. എറണാകുളത്ത് നിന്നും കെ ജെ ഷൈനും ജനവിധി തേടും. വയനാട്ടിൽ രാഹുൽ ഗാന്ധിയോട് ഏറ്റുമുട്ടാൻ സിപിഐ കളത്തിലിറക്കിയിരിക്കുന്നത് കണ്ണൂർകാരിയായ ദേശീയ നേതാവ് ആനിരാജയാണ്. എന്നാൽ നിലവിലെ ഏക വനിതാ എംപി രമ്യാ ഹരിദാസ് മാത്രമാണ് യുഡിഎഫിലെ വനിത. അത് പട്ടികജാതി സംവരണ മണ്ഡലം ആണ് എന്നതും ശ്രദ്ധേയമാണ്. മന്ത്രി രാധാകൃഷ്ണന് എതിരായാണ് അവർ മത്സരിക്കുന്നത്.
Discussion about this post