Friday, February 27, 2026
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service
  • Login
The Newzon
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The Newzon
No Result
View All Result
Home Kerala

സംസ്ഥാനത്ത് പുതുതായി ചേർന്നത് മൂന്ന് ലക്ഷത്തിലധികം യുവ വോട്ടർമാർ; എണ്ണത്തിൽ വൻ വർദ്ധനവ്

2 years ago
in Kerala
0
സംസ്ഥാനത്ത് പുതുതായി ചേർന്നത് മൂന്ന് ലക്ഷത്തിലധികം യുവ വോട്ടർമാർ; എണ്ണത്തിൽ വൻ വർദ്ധനവ്
0
SHARES
0
VIEWS
FacebookWhatsAppTwitterTelegram

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ യുവ വോട്ടർമാരുടെ എണ്ണത്തിൽ വൻ വർധനവ്. കരടു വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച 2023 ഒക്ടോബർ 27ന് ശേഷം 3,11,805 വോട്ടർമാരാണ് പുതുതായി ചേർന്നത്. കരട് വോട്ടർ പട്ടികയിൽ 77,176 യുവ വോട്ടർമാരാണ് ഉണ്ടായിരുന്നത്.

ഇത് ജനുവരി 22ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ 2,88,533 ആയി. ഇന്നു വരെയുള്ള കണക്കനുസരിച്ച് 3,88,981 യുവ വോട്ടർമാരാണ് ഉള്ളത്. 18നും 19നും ഇടയിൽ പ്രായമുള്ള സമ്മതിദായകരാണു യുവ വോട്ടർമാരുടെ വിഭാഗത്തിലുള്ളത്. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർകൂടിയാണ് ഇവർ.

ഹ്രസ്വകാലയളവിനുള്ളിൽ യുവ വോട്ടർമാരുടെ എണ്ണത്തിൽ ഉണ്ടായ ഈ വർധന ശരാശരി അടിസ്ഥാനത്തിൽ രാജ്യത്തുതന്നെ ഒന്നാമതാണ്. ഭിന്നലിംഗകാരായ വോട്ടർമാരുടെ എണ്ണം കരട് പട്ടികയിൽ 268 ആയിരുന്നു. അന്തിമ വോട്ടർ പട്ടികയിൽ ഇത് 309 ആയി. ഇന്നുവരെയുള്ള കണക്കു പ്രകാരം 338 പേർ പട്ടികയിൽ ഉണ്ട്.

ചീഫ് ഇലക്ടറൽ ഓഫിസിന്റെ ആഭിമുഖ്യത്തിൽ വ്യാപകമായി നടത്തിയ പ്രചാരണ പരിപാടികളും ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർമാരുടെ നേതൃത്വത്തിൽ ജില്ലാ തലങ്ങളിൽ നടത്തിയ പ്രചാരണവുമാണ് യുവാക്കളുടെ എണ്ണത്തിൽ വർധന ഉണ്ടാക്കിയതെന്നാണു വിലയിരുത്തലെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗൾ പറഞ്ഞു.

തിരഞ്ഞെടുപ്പു കമ്മിഷന്റെ സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ (സ്വീപ്പ്) പ്രവർത്തനങ്ങളുടെ ഭാഗമായി സമൂഹമാധ്യമങ്ങൾ മുഖേനയും കോളജുകൾ, സർവകലാശാലകൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിലും വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി വോട്ടുവണ്ടി പ്രചാരണ വാഹനം സംസ്ഥാനത്തെ വിവിധ നിയോജക മണ്ഡലങ്ങളിൽ പ്രചാരണം നടത്തി. വോട്ടർ ബോധവത്കരണ പരിപാടികളുടെ ഭാഗമായി ചീഫ് ഇലക്ടറൽ ഓഫിസറുടേയും ജില്ലാ തിരഞ്ഞെടപ്പ് ഓഫിസർമാരുടെയും നേതൃത്വത്തിൽ തയാറാക്കി ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ അപ്‍ലോഡ് ചെയ്ത പോസ്റ്റുകൾക്കു വലിയ സ്വീകാര്യതയാണു ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Tags: #keralaFEATUREDlokhsabha election 2024MAINNew voters
Previous Post

150 കോടിയുടെ കോഴ ആരോപണം: വിഡി സതീശനെതിരായ ഹർജി ഇന്ന് പരി​ഗണിക്കും

Next Post

പാകിസ്താനെതിരെയുള്ള ആക്രമണ പരമ്പര അവസാനിക്കുന്നില്ല; പാക് നാവിക വ്യോമതാവളത്തിന് നേരെ ആക്രമണം

Next Post
പാകിസ്താനെതിരെയുള്ള ആക്രമണ പരമ്പര അവസാനിക്കുന്നില്ല; പാക് നാവിക വ്യോമതാവളത്തിന് നേരെ ആക്രമണം

പാകിസ്താനെതിരെയുള്ള ആക്രമണ പരമ്പര അവസാനിക്കുന്നില്ല; പാക് നാവിക വ്യോമതാവളത്തിന് നേരെ ആക്രമണം

Please login to join discussion

Category

  • Auto (6)
  • Business (23)
  • Culture (11)
  • Entertainment (97)
  • Health (26)
  • India (1,617)
  • Kerala (2,390)
  • Life (8)
  • Lifestyle (9)
  • Sports (91)
  • Tech (60)
  • World (319)

Tags

#congress #death #DELHI #election2024 #highcourt #kerala #narendramodi #pinnarayivijayan #rahul gandhi #sabarimala #suicide #supreme court #thrissur #wayanad Accident Amith sha Arrested Bjp China cpim cpm Died ed FEATURED Heavy Rain hema commission report high court India ISRO jammu and kashmir Kannur kochi KOZHIKODE ksrtc K Surendran latest news Loksabha Election 2024 MAIN Narendra modi newzon Pinarayi vijayan PM Modi supream court Suresh gopi thiruvananthapuram
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© 2026 JNews - Premium WordPress news & magazine theme by Jegtheme.

This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.