മുംബൈ: പ്രാര്‍ഥന കഴിഞ്ഞ പള്ളിയില്‍ നിന്നിറങ്ങിയ ഒന്‍പതുവയസുകാരനെ അയല്‍വാസി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി.ഒന്‍പതുവയസുകാരനായ ഇബാദ് ആണ് മരിച്ചത്. താനെയിലെ ബദ്ലാപൂരിലാണ് സംഭവം. കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കില്‍ക്കെട്ടി വീട്ട് മുറ്റത്ത് ഒളിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് പ്രതി സല്‍മാനെ പൊലീസ് അറസ്റ്റ് ചെയ്തു.
വീട് നിര്‍മാണത്തിനായി പണം കണ്ടെത്തുന്നതിനായി അയല്‍വാസിയായ കുട്ടിയെ സല്മാൻ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു. 23 ലക്ഷം രൂപായാണ് അയല്‍വായിയായ തയ്യല്ക്കാരന് കുട്ടിയുടെ പിതാവിനോട് ആവശ്യപ്പെട്ടത്. പള്ളിയില്‍ പ്രാര്‍ഥിക്കാൻ പോയ കുട്ടി മടങ്ങിയെത്താതത്തിനെ തുടര്‍ന്ന് വീട്ടുകാര്‍ കുട്ടിക്കായി തിരച്ചില്‍ ആരംഭിച്ചു. അതിനിടെയാണ് കുട്ടിയുടെ മോചനദ്രവ്യം ആവശ്യപ്പെട്ട് പിതാവിന് ഫോണ്‍കോള്‍ വന്നത്. എന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാതെ ഫോണ്‍ കട്ട് ചെയ്തതായി പിതാവ് പറഞ്ഞു.
സംഭവം പുറത്തറിഞ്ഞതോടെ നാട്ടുകാരും പൊലീസും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് മൊബൈല്‍ കോളിന്റെ അടിസഥാനത്തില്‍ പ്രതിയെ പൊലീസ് തിരിച്ചറിയുകയും. താമസസ്ഥലത്ത് പൊലീസ് തിരച്ചില്‍ നടത്തിയപ്പോള്‍ ചാക്കില്‍ നിറച്ച നിലയില്‍ കുട്ടിയുടെ മൃതേദേഹം കണ്ടെത്തുതയുമായിരുന്നു.
സംഭവുമായി ബന്ധപ്പെട്ട് സല്‍മാനോടൊപ്പം സഹോദരന് സഫുവാന്‍ മൗലവിയും അറസ്റ്റിലായിട്ടുണ്ട്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സല്‍മാനാണ് കേസിലെ പ്രധാനപ്രതിയെങ്കിലും ക്രൂരമായ കുറ്റകൃത്യത്തില്‍ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് വ്യക്തികളുടെ പങ്കാളിത്തം കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്നും ബദ്ലാപൂര് പൊലീസ് അറിയിച്ചു.
Discussion about this post