കോഴിക്കോട്: സംസ്ഥാനത്ത് ഇരട്ട നീതിയെന്ന് കോഴിക്കോട് ബിജെപി സ്ഥാനാർഥി എംടി രമേശ്. പൗരത്വഭേദഗതിയുടെ പേരിലുള്ള കേസുകൾ പിൻവലിക്കാൻ കാണിക്കുന്ന ആർജവം ഇടത് വലത് മുന്നണികൾ എന്തുകൊണ്ട് നാമജപ ഘോഷയാത്രയുടെ പേരിലുള്ള കേസുകളിൽ കാണിക്കുന്നില്ല എന്ന് അദ്ദേഹം ചോദിച്ചു. ഭൂരിപക്ഷ ജനവിഭാഗത്തോട് എന്തിനാണ് അവഗണന എന്നും എംടി രമേശ് ചോദിച്ചു.
കലാപം ഉണ്ടാക്കിയവരുടെ പേരിലുള്ള കേസുകൾ പിൻവലിക്കാൻ ശ്രമം നടത്തുമ്പോൾ സമാധാനപരമായി സമരം ചെയ്തവർക്കെതിരെയുള്ള കേസുകൾ നിലനിർത്തുന്നു. ഇത് ഇടത് സർക്കാരിന്റെ ഇരട്ടതാപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

