കട്ടപ്പന : ഇടുക്കിയിലേയ്ക്ക് കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നും വന്‍തോതില്‍ മദ്യമെത്തിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. തൈകലക്കാട്ടില് രാജേഷ്, മലപ്പുറം പാണ്ടിക്കാട് ശരത് ലാല്‍ എന്നിവരാണ് പോലീസ് പിടിയിലായത്. 100 ലിറ്റര്‍ വിദേശമദ്യമാണ് ഇവരിൽ നിന്ന് പോലീസ് പിടികൂടിയത്.
സി.ഐ. എന്‍.സുരേഷ് കുമാര്‍, എസ്.ഐ. സുനേഖ് ജെയിംസ് എന്നിവരടങ്ങുന്ന സംഘം ഇടുക്കി ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിനെ ആസ്പദമാക്കിയാണ് പ്രതികളെ അറസ്റ്റു ചെയ്തത്.
Discussion about this post