ന്യൂയോര്‍ക്ക്: അമേരിക്കയിലെ ബാള്‍ട്ടിമോറിലെ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലം തകര്‍ന്നു. ചരക്കുകപ്പല്‍ പാലത്തില്‍ ഇടിച്ചായിരുന്നു അപകടം. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. സംഭവത്തിൽ പാലത്തിലൂടെ പോകുകയായിരുന്ന നിരവധി വാഹനങ്ങള്‍ വെള്ളത്തിലേക്ക് പതിച്ചു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
OH. MY. GOSH.
A cargo ship just hit the Francis Scott Key Bridge in Baltimore…
Multiple cars reportedly plunged into the river.
Sending prayers to those affected 🙏🏼🙏🏼🙏🏼
— Graham Allen (@GrahamAllen_1) March 26, 2024
കൊളംബോയിലേക്കുള്ള യാത്ര ചെയ്യുകയായിരുന്ന സിംഗപ്പൂർ പതാകയുള്ള കണ്ടയ്‌നർ കപ്പലാണ് പാലത്തിന്റെ തൂണിൽ ഇടിച്ചത്. 300 മീറ്ററോളം നീളമുള്ള കപ്പലാണിത്. ഇടിയുടെ ആഘാതത്തില്‍ കപ്പലിന് തീപിടിച്ചു എങ്കിലും കപ്പൽ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. അതേ സമയം പാലത്തിൽ നിന്നും വെള്ളത്തില്‍ വീണ് ഏഴ് പേരെ കാണാതായതായാണ് ആദ്യ റിപ്പോര്‍ട്ട്. 1.6 മൈല്‍(2.5 കിലോമീറ്റര്‍) നീളമുള്ള പാലത്തിന്റെ വലിയൊരു ഭാഗമാണ് ഒന്നാകെ തകര്‍ന്നത്.
Discussion about this post