തൃശ്ശൂര്‍: തൃപ്രയാര്‍ ക്ഷേത്രത്തിന്റെയും തേവരുടെയും ചിത്രമുള്ള ഫക്‌സ് ബോര്‍ഡ് വച്ചതിന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എസ്. സുനില്‍കുമാറിനെതിരെ പരാതി. കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടി.എന്‍. പ്രതാപന്‍ ആണ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയത്. പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ചിറയ്‌ക്കല്‍ സെന്ററിലാണ് ബോര്‍ഡ് സ്ഥാപിച്ചത്.
മത സ്ഥാപനങ്ങളുടെയും മത ചിഹ്നങ്ങളുടെയും ചിത്രം തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാണ്. അന്വേഷണം നടത്തി ചട്ടം ലംഘിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു. ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ കലക്ടര്‍ വി.ആര്‍. കൃഷ്ണ തേജക്കും പരാതി നല്‍കി.

