വയനാട്: രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കെ സുരേന്ദ്രൻ. പരാജയപ്പെട്ട ജനപ്രതിനിധിയാണ് രാഹുൽ ഗാന്ധിയെന്ന് അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ അഞ്ചു വർഷം ജനങ്ങൾ ഒരുപാട് പ്രതീക്ഷിച്ചു. രാഹുലിൽ വിശ്വാസം അർപ്പിച്ചു. എന്നാൽ അവരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ എംപിക്ക് ആയില്ല. രാഹുൽ ഗാന്ധിക്ക് യാത്രയയ്പ്പ് നൽകാൻ വയനാട്ടുകാർ തീരുമാനിച്ചുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
വാരാണസിയിലെ വികസനങ്ങൾ കാണേണ്ടതാണ്. വയനാടിന് ഒരു നാഥനില്ലാതായിരിക്കുന്നു. കർഷകരുടെ ഒരു പ്രശ്നങ്ങളും പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. വിഷനറി ലീഡർഷിപ് നൽകാൻ രാഹുലിനായില്ല എന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. വയനാടിനു സമഗ്രമായ പാക്കേജ് പദ്ധതി രൂപീകരിച്ചിട്ടുണ്ട്. വയനാടിന്റെ വികസനത്തിനായി ഒരു എംപി വേണം അതിനായുള്ള ശ്രമമാണ് നടത്തുന്നതെന്നും ജയിക്കാനായി വന്നതാണെന്നും സുരേന്ദ്രൻ പറഞ്ഞു. രണ്ടക്ക സീറ്റ് എന്ന് മോദിജി പറഞ്ഞത് വെറുതെയല്ല എന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
വന്യജീവി ആക്രമണവും കാർഷിക പ്രശ്നങ്ങളും വികസനവും ചർച്ചയാവുന്ന വയനാട്ടിൽ എൻഡിഎ സ്ഥാനാർത്ഥിയായി കെ സുരേന്ദ്രനും യുഡിഎഫ് സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധിയും എൽഡിഎഫ് സ്ഥാനാർത്ഥിയായി ആനി രാജയുമാണ് ജനവിധി തേടുന്നത്.
Discussion about this post