കൽപ്പറ്റ: വയനാട്ടിൽ മത്സരം താനും രാഹുൽ ഗാന്ധിയും തമ്മിലെന്ന് ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ. ‘ഇന്ത്യ’ മുന്നണിയുടെ ഒർജിനൽ
സ്ഥാനാർത്ഥിക്കെതിരെയാണ് തന്റെ മത്സരമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും മാറില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. എൽഡിഎഫിനെ സംബന്ധിച്ച് അത്ര പ്രാധാന്യമില്ല ഈ തിരെഞ്ഞെടുപ്പെന്നും സുരേന്ദ്രൻ പറഞ്ഞു.
വയനാട്ടിൽ കോൺഗ്രസിന് മേൽക്കോയ്മ ഉണ്ടെന്ന് പറയുന്നത് പ്രതികൂലമാവില്ല. നെഹ്റു കുടുംബത്തിന്റെ കുത്തകയായിരുന്ന അമേഠിയിൽ വരെ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ ശക്തമായ മത്സരം വേണമെന്ന കേന്ദ്ര നിർദ്ദേശപ്രകാരമാണ് ഈ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. എംപി എന്ന നിലയിൽ രാഹുൽ ഗാന്ധി വയനാട്ടുകാർക്ക് ഒട്ടും സ്വീകാര്യനല്ലെന്നും അദ്ദേഹം എന്ത് ചെയ്തില്ല എന്നത് വോട്ട് ആകുമെന്നും സുരേന്ദ്രൻ പറഞ്ഞു.
Discussion about this post