തൃശൂര്‍: കേരള കലാമണ്ഡലത്തിൽ മോഹിനിയാട്ടം പഠിക്കാൻ ആൺകുട്ടികൾക്കും അവസരമൊരുങ്ങുന്നു. മോഹിനിയാട്ടം പെൺകുട്ടികൾക്ക് മാത്രമല്ല ആൺകുട്ടികൾക്കും പഠിക്കാൻ അവസരം ഒരുക്കുമെന്ന് കേരള കലാമണ്ഡലം അറിയിച്ചു. ഇന്ന് ചേരുന്ന ഭരണസമിതി യോഗത്തിൽ ഇത് സംബന്ധിച്ച നിർണായക തീരുമാനമുണ്ടാകും.
മാറുന്ന കാലത്തെ, കലാമണ്ഡലവും അഭിസംബോധന ചെയ്യും, ജെൻട്രൽ ന്യൂട്രലായ അക്കാദമിക സ്ഥാപനമായി കലാമണ്ഡലം നിലനിൽക്കാനാണ് ആഗ്രഹം, അതിനാല്‍ ആൺകുട്ടികൾക്കും പ്രവേശനം അനുവദിക്കുമെന്നും വൈസ് ചാൻസിലർ അറിയിച്ചു. മോഹിനിയാട്ടത്തെക്കുറിച്ചും ആർഎൽവി രാമകൃഷ്ണന് നേരിടേണ്ടിവന്ന അധിക്ഷേപത്തെക്കുറിച്ചും ചർച്ചകളും വിവാദങ്ങളും ഉയർന്ന സാഹചര്യത്തിലാണ് കലാമണ്ഡലത്തിൻ്റെ തീരുമാനം.
ജാതി- വർണ, ലിംഗ അധിഷേപം നേരിട്ട ആര്‍എല്‍വി രാമകൃഷ്ണന് കൂത്തമ്പലത്തിൽ അവസരം ഒരുക്കിയതിന് പിന്നാലെയാണ് ചരിത്ര തീരുമാനമെടുക്കാൻ കേരള കലാമണ്ഡലം ഒരുങ്ങിയിരിക്കുന്നത്. മാറാൻ മടിയുള്ള ചില സാമ്പ്രദായിക ചിട്ടക്കാരൊഴികെയുള്ളവർ ആൺ പ്രവേശത്തെ സ്വാഗതം ചെയ്യുമെന്നാണ് കലാമണ്ഡലത്തിന്‍റെ പ്രതീക്ഷ.
Discussion about this post