തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇപി ജയരാജനുമായി ബിസിനസ് ബന്ധമില്ലെന്ന് രാജീവ് ചന്ദ്രശേഖർ. വൈദേകം കമ്പനിയുമായി ബന്ധമുണ്ടെന്നതിന് തെളിവുണ്ടെങ്കിൽ കോടതിയിൽ പോകാൻ പ്രതിപക്ഷ നേതാവ് വിഡി സതീശനെ ചന്ദ്രശേഖർ വെല്ലുവിളിച്ചു. താൻ ഇൻവെസ്റ്റ് ചെയ്ത കമ്പനി മറ്റൊരു കമ്പനിയിൽ നിക്ഷേപിച്ചാൽ ഉത്തരവാദി ഞാനല്ലെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
പൊഴിയൂരിലെ പ്രശ്‌നം പരിഹരിച്ചതിൽ ചട്ടലംഘനം ഉണ്ടായിട്ടുണ്ടെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാം. ജനങ്ങൾക്ക് വേണ്ടത് പ്രശ്‌ന പരിഹരമായിരുന്നു. അത് ആരെ കണ്ടു നടത്തിയെന്നത് വിഷയമല്ല. ആർക്കും പരിഹിരിക്കാൻ കഴിയുമായിരുവെന്ന പറഞ്ഞ അദ്ദേഹം വിഷയത്തിൽ ശശി തരൂരിനെ വിമർശിക്കുകയും ചെയ്തു. വൈദേകം റിസോർട്ടിൽ പങ്കാളിത്തമുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ വ്യാജമായി നിർമിച്ചതാണെന്നും ഇത്തരം വ്യാജപ്രചരണങ്ങൾ കോൺഗ്രസിന്റെ തന്ത്രമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇപി ജയരാജന് ബിസിനസ് ബന്ധമുണ്ടെന്ന ആരോപണം നേതാവ് വിഡി സതീശൻ ആവർത്തിച്ചിരുന്നു. ഭാര്യയ്ക്ക് ഓഹരിയുണ്ടെന്ന് ഇപി ജയരാജൻ തന്നെ സമ്മതിച്ചിട്ടുണ്ട്. വൈദേകം റിസോർട്ടിൽ പങ്കാളിത്തമുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ കൈവശമുണ്ട്. അതിന് തന്റെ കയ്യിൽ തെളിവും ചിത്രങ്ങളുമുണ്ട്. തന്റെ കയ്യിൽ ഉള്ള ചിത്രങ്ങൾ ഒറിജിനലാണെന്നും വിഡി സതീശൻ പറഞ്ഞിരുന്നു.

