കൊല്ലം: വോട്ടഭ്യര്‍ഥിക്കുന്നതിനിടെ കൊല്ലത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി ജി.കൃഷ്ണകുമാറിനെ തടഞ്ഞ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍. ചന്ദനത്തോപ്പ് ഐ.ടി.ഐയില്‍ വോട്ട് അഭ്യര്‍ഥിക്കാനെത്തിയപ്പോഴായിരുന്നു സംഘര്‍ഷം. ഇത് ഐ.ടി.ഐയില്‍ എ.ബി.വി.പി എസ്.എഫ്.ഐ സംഘർഷത്തിന് വഴിവച്ചു. എ.ബി.വി.പി യൂണിയൻ ക്രമീകരിച്ച വേദിയിൽ കൃഷ്ണകുമാർ കയറുന്നതിനെ ചൊല്ലിയായിരുന്നു തർക്കം.
എസ്എഫ്ഐക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനും പൊലീസിനും പരാതി നൽകുമെന്ന് സ്ഥാനാർഥി കൃഷ്ണകുമാർ പറഞ്ഞു. മൂന്ന് സ്ഥാനാർഥികൾക്ക് ഇടയിൽ ഇല്ലാത്ത പരിഭവമാണ് കുട്ടികൾക്കിടയിലെന്ന് കൃഷ്ണകുമാർ പറഞ്ഞു. അക്രമ രാഷ്ട്രീയം വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊലീസ് സ്ഥലത്തെത്തിയാണ് സംഘര്‍ഷം പരിഹരിച്ചത്.

