കോയമ്പത്തൂർ: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ കോയമ്പത്തൂർ പാർലമെൻ്റ് മണ്ഡലത്തിൽ പത്രിക സമർപ്പിച്ചു. അരുൾമിഗു കോനിയമ്മൻ ക്ഷേത്രത്തിൽ റോഡ്‌ഷോയും പ്രാർത്ഥനയും നടത്തിയതിനു ശേഷമാണ് അദ്ദേഹം വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിച്ചത്. കോയമ്പത്തൂർ എം എൽ എ വാനതി ശ്രീനിവാസനും അണ്ണാമലൈയോടൊപ്പം ഉണ്ടായിരിന്നു.
ജലസേചന സൗകര്യം, കർഷകരുടെ പ്രശ്നങ്ങൾ, ഫാക്ടറി പ്രശ്നങ്ങൾ, യുവാക്കൾക്ക് തൊഴിലവസരങ്ങളുടെ അഭാവം തുടങ്ങി നിരവധി പ്രശ്നങ്ങൾ ഈ മണ്ഡലത്തിലുണ്ടെന്ന് അണ്ണാമലൈ പറഞ്ഞു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം 33 മാസത്തിന് ശേഷം പാർലമെൻ്റ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലും പരാമർശിച്ചിട്ടുണ്ട്. നാട് പൂർണ്ണമായും നശിപ്പിച്ചതിനു ശേഷം അവർ അതേ വാഗ്ദാനങ്ങൾ വീണ്ടും എഴുതിയിട്ടുണ്ട്. ഇത് നുണകളുടെ പുസ്തകമാണ്. തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്ദാനങ്ങളിൽ 99 ശതമാനവും പാലിച്ചെന്ന അവകാശവാദത്തെക്കുറിച്ച് സംസ്ഥാന മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ധവളപത്രം ഇറക്കണമെന്നും അദ്ദേഹം തുറന്നടിച്ചു.
അണ്ണാമലൈ സ്ഥാനാർത്ഥിയായതൊടെ രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയാകർഷിക്കുന്ന മണ്ഡലമായി മാറിയിരിക്കുകയാണ് കോയമ്പത്തൂർ. എഐഎഡിഎംകെയുടെ സിംഗൈ രാമചന്ദ്രനും ഡിഎംകെയുടെ ബി. രാജ്കുമാറുമാണ് മറ്റ് സ്ഥാനാർത്ഥികൾ.
Discussion about this post