Friday, February 27, 2026
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service
  • Login
The Newzon
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The Newzon
No Result
View All Result
Home Kerala

ഇ.ഡി നോട്ടീസ്: ഹാജരായില്ലെങ്കിൽ മൂക്കിൽവലിക്കുമോയെന്ന് തോമസ് ഐസക്ക്

2 years ago
in Kerala
0
ഇ.ഡി നോട്ടീസ്: ഹാജരായില്ലെങ്കിൽ മൂക്കിൽവലിക്കുമോയെന്ന് തോമസ് ഐസക്ക്
0
SHARES
0
VIEWS
FacebookWhatsAppTwitterTelegram

കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ മന്ത്രി തോമസ് ഐസക്കിന് ഇ.ഡി. വീണ്ടും നോട്ടീസയച്ചു. ഏപ്രിൽ രണ്ടിന് ഹാജരാകാനാണ് നിർദേശം. മുൻപ് ആറ് തവണ നോട്ടീസ് നൽകിയിരുന്നെങ്കിലും ഐസക്ക് ഹാജരായിരുന്നില്ല. കേസ് പരി​ഗണിക്കുന്നത് മെയ് 22-ലേക്ക് കോടതി മാറ്റിയിരുന്നു. ഇതിനിടെയാണ് ഇ.ഡി ഏഴാമത്തെ സമൻസ് തോമസ് ഐസക്കിന് അയച്ചിരിക്കുന്നത്.

കേസ് ചൊവ്വാഴ്ച ഹൈക്കോടതി പരി​ഗണിക്കവെ ഇ.ഡി കൗണ്ടർ അഫിഡവിറ്റ് ഫയൽ ചെയ്തിരുന്നു.കിഫ്ബി മസാല ബോഡിന്റെ ഫണ്ട് വിനിയോ​ഗ തീരുമാനങ്ങളിൽ ഐസക്കിന് നിർണായക പങ്കുണ്ടെന്ന് ഇതിൽ ഇഡി വ്യക്തമാക്കുന്നുണ്ട്. ഫണ്ട് ചെലവഴിക്കലിൽ സ്ഥിരതയില്ലെന്ന കാര്യം ഐസക്കിന് ബോധ്യമുണ്ടായിരിക്കാമെന്നും ഇ.ഡി കോടതിയിൽ പറഞ്ഞിരുന്നു.അന്വേഷണത്തോട് സഹകരിക്കാത്ത ഐസക്ക് എല്ലാത്തിനെയും വെല്ലുവിളിക്കുകയാണെന്നും ഇ.ഡിയുടെ കൗണ്ടർ അഫിഡവിറ്റിലുണ്ടായിരുന്നു. ആറ് തവണ സമൻസ് അയച്ചിട്ടും ഐസക്ക് ഹാജരാവാത്തതിനെ വിമർശിച്ച ഇഡി, നിലപാട് നിയമവിരുദ്ധമാണെന്നും കോടതിയെ അറിയിച്ചു.

അതേസമയം, കേസ് കോടതി പരി​ഗണിക്കാനിരിക്കെ സമൻസ് അയച്ച ഇ.ഡി നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് തോമസ് ഐസക് ആരോപ്പിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് തനിയ്ക്കെതിരെ ദുഷ്പ്രചാരണം നടത്താൻ വേണ്ടിയുള്ളതാണ് ഇഡിയുടെ നടപടിയെന്നും അദ്ദേഹം പറഞ്ഞു. ഇഡിയ്ക്കുമുന്നിൽ ഹാജരായില്ലെങ്കിൽ മൂക്കുപ്പൊടിയാക്കുമോ എന്നും ചോദിച്ചു. ഇവിടെ ആർക്കും ഇഡിയെ പേടിയില്ലെന്നും അതിന് വടക്കേ ഇന്ത്യയിൽപോയി നോക്കിയാൽ മതിയെന്നും തോമസ് ഐസക്ക് കൂട്ടിച്ചേർത്തു.ഇ.ഡിയുടെ സമൻസിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Tags: #edsummonsFEATUREDMAINthomas-isaac
Previous Post

പൊലീസ് ലാത്തിചാർജ്ജിൽ ഗുരുതര പരിക്ക്; നഷ്ടപരിഹാരം ആവശ്യപ്പെട്ട് മേഘ രഞ്ജിത്ത് ഹൈക്കോടതിയിൽ

Next Post

കർണ്ണാടക കോൺഗ്രസിൽ പൊട്ടിത്തെറി; രാജിക്കൊരുങ്ങി 5 എംഎൽഎമാർ

Next Post
കർണ്ണാടക കോൺഗ്രസിൽ പൊട്ടിത്തെറി; രാജിക്കൊരുങ്ങി 5 എംഎൽഎമാർ

കർണ്ണാടക കോൺഗ്രസിൽ പൊട്ടിത്തെറി; രാജിക്കൊരുങ്ങി 5 എംഎൽഎമാർ

Please login to join discussion

Category

  • Auto (6)
  • Business (23)
  • Culture (11)
  • Entertainment (97)
  • Health (26)
  • India (1,617)
  • Kerala (2,390)
  • Life (8)
  • Lifestyle (9)
  • Sports (91)
  • Tech (60)
  • World (319)

Tags

#congress #death #DELHI #election2024 #highcourt #kerala #narendramodi #pinnarayivijayan #rahul gandhi #sabarimala #suicide #supreme court #thrissur #wayanad Accident Amith sha Arrested Bjp China cpim cpm Died ed FEATURED Heavy Rain hema commission report high court India ISRO jammu and kashmir Kannur kochi KOZHIKODE ksrtc K Surendran latest news Loksabha Election 2024 MAIN Narendra modi newzon Pinarayi vijayan PM Modi supream court Suresh gopi thiruvananthapuram
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© 2026 JNews - Premium WordPress news & magazine theme by Jegtheme.

This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.