തൃശൂർ: സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് അപകീർത്തി കേസിൽ കോടതിയിൽ ഹാജരാകാൻ നിർദ്ദേശം. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണനാണ് അപകീർത്തി കേസ് നൽകിയിരിക്കുന്നത്. എം വി ഗോവിന്ദനോട് ജൂലൈ 2 ന് ഹാജരാകാനാണ് തൃശൂർ സിജെഎം കോടതിയുടെ നിർദ്ദേശം. ബി ഗോപാലകൃഷ്ണൻ ഭരണഘടന അംഗീകരിക്കുന്നില്ലെന്നും മനു സ്മൃതിയെയാണ് അംഗീകരിക്കുന്നത് എന്നുമുള്ള ഗോവിന്ദന്റെ പ്രസംഗത്തിനെതിരെയാണ് കേസ്.
കേസ് കോടതി ഫയലിൽ സ്വീകരിച്ചിട്ടും ഹാജരാകാത്ത എം വി ഗോവിന്ദന് കോടതി അന്ത്യശാസനം നൽകുകയായിരുന്നു. എം വി ഗോവിന്ദൻ പരസ്യമായി മാപ്പു പറയും വരെ കേസുമായി മുന്നോട്ട് പോകുമെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അറിയിച്ചു.
Discussion about this post