ഡൽഹി: കോൺഗ്രസിന്റെ ആദായ നികുതി പുനർനിർണയം നിർത്തിവയ്ക്കാൻ നൽകിയ ഹർജി തള്ളി ഡൽഹി ഹൈക്കോടതി. 2017 മുതൽ 2021 വരെയുള്ള റീ അസസ്മെന്റിനെതിരെയുള്ള ഹർജികളാണ് തള്ളിയത്. നേരത്തെ നികുതി പുനർനിർണയത്തിനെതിരെ നൽകിയ ഹർജിയിൽ ഇടപെടാനാവില്ലെന്ന് കോടതി പറഞ്ഞിരുന്നു. നേരത്തെയുള്ള വിധി ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ യശ്വന്ത് വര്‍മ, പുരുഷേന്ദ്ര കുമാര്‍ എന്നിവരുടെ ഉത്തരവ്.
നേരത്തെ 2014-15, 2016-17 വര്‍ഷങ്ങളിലെ റീ അസസ്മെന്റിനെതിരെ കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ ഇടപടാനാവില്ലെന്നു ഹൈക്കോടതി വ്യക്തമാക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് നാലു വര്‍ഷത്തെ റീഅസസ്മെന്റിനെതിരെ ഹര്‍ജി നല്‍കിയത്. മുന്‍ വര്‍ഷങ്ങളിലെ റീഅസസ്മെന്റുമായി ബന്ധപ്പെട്ട ഹര്‍ജിയിലെ വിധി ഇതിനും ബാധകമാണെന്നു കോടതി വ്യക്തമാക്കി.
Discussion about this post