വില്ലുപുരം: വില്ലുപുരത്തെ ക്ഷേത്രത്തിൽ നാരങ്ങ ലേലം ചെയ്തത് 2.3 ലക്ഷം രൂപയ്ക്ക്. വില്ലുപുരം രത്തിനവേൽ മുരുക ക്ഷേത്രത്തിലാണ് ലേലം നടന്നത്. ഒന്‍പത് നാരങ്ങയുടെ ലേലത്തിലൂടെയാണ് 2.36 ലക്ഷം രൂപ ക്ഷേത്രത്തിന് ലഭിച്ചത്. കുട്ടികളില്ലാത്ത ദമ്പതികള്‍ ഈ നാരങ്ങ വാങ്ങിയാല്‍ അവരുടെ വന്ധ്യത മാറുമെന്നാണ് വിശ്വാസം. ഇതാണ് പൊന്നും വിലയ്ക്ക് നാരങ്ങ ലേലം പോകാൻ കാരണം. കൂടാതെ ബിസിനസില്‍ അഭിവൃദ്ധിക്കായി നാരങ്ങ വാങ്ങുന്നവരുമുണ്ട്.
വില്ലുപുരത്തെ തിരുവെണ്ണൈനല്ലൂർ എന്ന ഗ്രാമത്തിൽ രണ്ടു ചെറുകുന്നുകളുടെ സംഗമസ്ഥാനത്താണ് ക്ഷേത്രം ചെയ്യുന്നത്. സന്താനലബ്ധിക്കായി നിരവധി ദമ്പതികൾ ക്ഷേത്രത്തിൽ എത്തി പ്രാർഥനയും വഴിപാടും നടത്താറുണ്ട്. ക്ഷേത്രത്തിൽനിന്ന് വിതരണം ചെയ്യുന്ന നാരങ്ങ പവിത്രമായാണ് വിശ്വാസികൾ കാണുന്നത്. മുരുകൻ്റെ വേലിൽ കുത്തിയ നാരങ്ങയ്ക്ക് ചില മാന്ത്രിക ശക്തിയുള്ളതായാണ് വിശ്വാസികളുടെ വിശ്വാസം.
ഒന്‍പത് ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തില്‍ ഓരോ ദിവസവും ഓരോ നാരങ്ങ വീതമാണ് ശൂലത്തില്‍ കുത്തുന്നത്. ഉത്സവത്തിന്റെ അവസാന ദിവസമാണ് ലേലം സംഘടിപ്പിക്കുന്നത്. ആദ്യ ദിവസം ശൂലത്തില്‍ കുത്തിയ നാരങ്ങയ്ക്കാണ് ഏറ്റവുമധികം ആവശ്യക്കാര്‍ വന്നത്. ആ നാരങ്ങ ഏറെ വിശേഷപ്പെട്ടതാണ് എന്നതിനാൽ 50,500 രൂപയ്ക്കാണ് ആ നാരങ്ങ ലേലത്തില്‍ വിറ്റുപോയത്.
Discussion about this post