The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home India

പതിവ് തെറ്റിക്കാതെ ഇത്തവണയും പദ്മരാജന്‍ മത്സരത്തിനുണ്ട്; മത്സരിച്ചത് 220ലധികം തെരഞ്ഞെടുപ്പുകളിൽ

JYOTHISREE KOTTIVATTAM by JYOTHISREE KOTTIVATTAM
Mar 28, 2024, 03:44 pm IST
in India
FacebookWhatsAppTwitterTelegram

ചെന്നൈ: പതിവ് തെറ്റിക്കാതെ കെ പദ്മരാജന്‍ തെരഞ്ഞെടുപ്പില്‍ മത്സരക്കും. തെരഞ്ഞെടുപ്പില്‍ മത്സരിച്ച് 238 തവണ പരാജയപ്പെട്ടിട്ടും ഇത്തവണയും മത്സരരംഗത്തുണ്ടാവുമെന്ന് അറിയിച്ചിരിക്കുകയാണ് പദ്മരാജന്‍. തമിഴ്‌നാട് മേട്ടൂര്‍ സ്വദേശിയായ പദ്മരാജന്‍ ‘ഇലക്ഷൻ കിങ്’ എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. 1988 മുതലാണ് തെരഞ്ഞെടുപ്പില്‍ പോരാട്ടം തുടങ്ങിയത്. ടയര്‍ റിപ്പയര്‍ ഷോപ്പ് ഉടമയായ ഈ 65കാരനെ നോക്കി തുടക്കത്തില്‍ പലരും പരിഹസിച്ചിരുന്നു. എന്നാല്‍ സാധാരണക്കാരനും തെരഞ്ഞെടുപ്പിന്റെ ഭാഗഭാക്കാവാന്‍ കഴിയുമെന്ന് തെളിയിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നായിരുന്നു പദ്മരാജന്റെ പ്രതികരണം. തമിഴ്‌നാട്ടിലെ ധര്‍മപുരിയില്‍ നിന്നാണ് ഇത്തവണ മത്സരിക്കുന്നത്.

ഏറ്റവുമധികം തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചയാൾ, ഏറ്റവുമധികം തെരഞ്ഞെടുപ്പുകളിൽ തോറ്റയാൾ എന്നിങ്ങനെ ഗിന്നസ്, ലിംക ബുക്ക് ഓഫ് റെക്കോർഡ്സുകൾ പദ്മരാജൻ സ്വന്തമാക്കിയിട്ടുണ്ട്. തമിഴ്നാട് സേലം ജില്ലയിലെ മേട്ടൂർ സ്വദേശിയായ പദ്മരാജന് 64 വയസുണ്ട്. ഹോമിയോ ബിരുദധാരിയായ പദ്മരാജൻ്റെ ജീവിതമാർഗം പഞ്ചറൊട്ടിക്കൽ കടയാണ്. ജനശ്രദ്ധയാകർഷിക്കുന്ന തെരഞ്ഞെടുപ്പ് നടക്കുന്ന ഇടങ്ങളിൽ മത്സരിക്കാൻ എത്തുന്നത് പദ്മരാജൻ്റെ പതിവാണ്. തെരഞ്ഞെടുപ്പില്‍ എല്ലാവരും ജയിക്കാനാണ് മത്സരിക്കുന്നത്. എന്നാല്‍ പദ്മരാജന് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുക എന്നതാണ് പ്രധാനം. തോല്‍വിയെ സന്തോഷത്തോടെ സ്വീകരിക്കുന്ന ഒരു സ്ഥാനാര്‍ഥി കൂടിയാണ് പദ്മരാജന്‍.

പ്രധാനമന്ത്രി നരേന്ദ്രമോദി, മുന്‍ പ്രധാനമന്ത്രിമാരായ അടല്‍ ബിഹാരി വാജ്‌പേയ്, മന്‍മോഹന്‍ സിങ്, രാഹുല്‍ ഗാന്ധി തുടങ്ങി പ്രമുഖര്‍ക്കെതിരെയെല്ലാം അദ്ദേഹം മത്സരിച്ചിട്ടുണ്ട്. ആരാണ് എതിര്‍ സ്ഥാനാര്‍ഥി എന്ന് നോക്കാറില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കുക എന്നതാണ് പ്രധാനമെന്നും പദ്മരാജന്‍ പറയുന്നു. മൂന്ന് പതിറ്റാണ്ടായി തെരഞ്ഞെടുപ്പ് രംഗത്തുള്ള പദ്മരാജന്‍ ലക്ഷങ്ങള്‍ ഇതിനോകം തന്നെ ചെലവഴിച്ചു കഴിഞ്ഞു. 2011 തെരഞ്ഞെടുപ്പിലാണ് ഇദ്ദേഹത്തിന്റെ ഏറ്റവും നല്ല പ്രകടനം. അന്ന് 6273 വോട്ടാണ് പദ്മരാജന്‍ പിടിച്ചത്.

Tags: FEATUREDk-padmarajanloksabha electionMAIN
ShareSendTweetShare

Related News

ബംഗ്ലാദേശികളെ ബലമായി പുറത്താക്കരുത് ; കേന്ദ്രസർക്കാരിന് താക്കീതുമായി  സിപിഎം

ബംഗ്ലാദേശികളെ ബലമായി പുറത്താക്കരുത് ; കേന്ദ്രസർക്കാരിന് താക്കീതുമായി സിപിഎം

പാകിസ്ഥാൻ സ്‌പോൺസേർഡ് പരിപാടിയാണോയെന്ന് പരിശോധിക്കണം ; രാജ്യവ്യാപക പ്രതിഷേധം , പാസ്പോർട്ട് റദ്ദാക്കാൻ പ്രധാനമന്ത്രിക്കും, വിദേശകാര്യമന്ത്രിക്കും പരാതി

പാകിസ്ഥാൻ സ്‌പോൺസേർഡ് പരിപാടിയാണോയെന്ന് പരിശോധിക്കണം ; രാജ്യവ്യാപക പ്രതിഷേധം , പാസ്പോർട്ട് റദ്ദാക്കാൻ പ്രധാനമന്ത്രിക്കും, വിദേശകാര്യമന്ത്രിക്കും പരാതി

ഭീകരവാദികൾക്ക് പിന്തുണ നൽകിയ പാക്കിസ്ഥാനികൾക്ക് ദുബായിയിൽ സ്വീകരണം; രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്നവരുടെ പാസ്സ്പോർട്ടുകൾ റദ്ദാക്കണമെന്ന ആവശ്യം ശക്തം

ഭീകരവാദികൾക്ക് പിന്തുണ നൽകിയ പാക്കിസ്ഥാനികൾക്ക് ദുബായിയിൽ സ്വീകരണം; രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്നവരുടെ പാസ്സ്പോർട്ടുകൾ റദ്ദാക്കണമെന്ന ആവശ്യം ശക്തം

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

റിസർവ് ബാങ്ക് ആസ്ഥാനം സ്‌ഫോടക വസ്തുക്കൾകൊണ്ട് തകർക്കുമെന്ന് ഭീഷണി, സന്ദേശം റഷ്യൻ ഭാഷയിൽ

പതിനൊന്ന് ബാങ്കുകളുടെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ; കാരണം ഇതാണ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു,  ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട്  അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

Discussion about this post

Latest News

Greatest On The Internet On Collection Casino In Australia

Australian Online Casino Au$5,1000 Free

Playcroco $22 Free Chip All Players Specific Zero Down Payment Offer

Best Free Mexican On Line Casino Video Games

Jackpot

Quickly Drawback Casino Ireland

Immediate Disengagement On Line Casino Australia

Multiple International Bundle Checking

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies