കൊല്ലം∙ സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പിനുളള നാമനിര്‍ദേശപത്രികാ സമര്‍പ്പണം തുടങ്ങി. കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാർഥി എം മുകേഷും കാസർകോട്ട് എൻഡിഎ സ്ഥാനാർഥി എം.എൽ.അശ്വിനിയും പത്രിക നൽകി.
രാവിലെ 11.28 ന് കലക്ടര്‍ എന്‍.ദേവീദാസ് മുൻപാകെയാണ് മുകേഷ് പത്രിക സമര്‍പ്പിച്ചത്. രണ്ടു സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. മന്ത്രി കെ.എന്‍.ബാലഗോപാല്‍, പി.എസ്.സുപാല്‍ എംഎല്‍എ ഉള്‍പ്പെടെയുളള നേതാക്കള്‍ ഒപ്പമുണ്ടായിരുന്നു. കാസര്‍കോട് കലക്ടറും വരണാധികാരിയുമായ കെ. ഇമ്പശേഖർ മുൻപാകെയാണ് എം.എൽ.അശ്വിനി പത്രിക സമർപ്പിച്ചത്.

