ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി കോടതി. ഏപ്രിൽ ഒന്ന് വരെ നാല് ദിവസത്തേക്കാണ് നീട്ടിയത്. ഏഴ് ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് ഇഡി കോടതിയിൽ അറിയിച്ചത്. റോസ് അവന്യൂ കോടതിയുടേതാണ് ഉത്തരവ്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കേജ്‌രിവാളിൻ്റെ കസ്റ്റഡി കാലാവധി ഏഴു ദിവസത്തേക്ക് നീട്ടണമെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നു.
അതേസമയം രൂക്ഷമായ വാദപ്രതിവാദങ്ങൾക്കാണ് ഡൽഹി കോടതിയിൽ അരങ്ങേറിയത്. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് തന്നെ അറസ്റ്റ് ചെയ്തതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് അരവിന്ദ് കേജ്‌രിവാൾ ആരോപിച്ചു. ആം ആദ്മി പാർട്ടിയെ തകർക്കുകയെന്നതാണ് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ ലക്ഷ്യമെന്നും കേജ്‌രിവാൾ പറഞ്ഞു. കേജ്‌രിവാൾവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. അരവിന്ദ് കേജ്‌രിവാൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് കോടതിയിൽ പറഞ്ഞു.
Discussion about this post