ഭുവനേശ്വര്‍: ഒഡീഷയിലെ നന്ദന്‍കാനന്‍ സുവോളജിക്കല്‍ പാര്‍ക്കിലെ മൂന്ന് സിംഹക്കുട്ടികള്‍ക്ക് അമര്‍, അക്ബര്‍, ആന്റണി എന്ന് പേര് നൽകി സുവോളജിക്കല്‍ പാര്‍ക്ക്. 1977ലെ ഹിറ്റ് ചിത്രമായ അമര്‍ അക്ബര്‍ ആന്റണിയെ അനുസ്മരിച്ചാണ് പേര് നല്‍കിയത്. സുവോളജിക്കല്‍ പാര്‍ക്കിലെ ഏഴു വയസുള്ള രേവയാണ് മൂന്ന് സിംഹക്കുട്ടികള്ക്കും ജന്മം നല്‍കിയത്.
ഞായറാഴ്ചയാണ് സിംഹക്കുട്ടികള്‍ ജനിച്ചത്. കുഞ്ഞുങ്ങള്‍ ജനിച്ചതിന് പിന്നാലെ അമ്മസിംഹം രേവ ഇവരെ ഉപേക്ഷിച്ച് പോകുകയായിരുന്നു. തുടര്‍ന്ന് കുട്ടികളുടെ ഐസിയുവില്‍ പരിചരിച്ചാണ് സിംഹക്കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്തിയത്. കുട്ടികളെ നോക്കാന്‍ അമ്മസിംഹം താത്പര്യം കാണിക്കാതെ വന്നതോടെയാണ് പരിചരണം ഏറ്റെടുത്തതെന്ന് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ സുശാന്ത നന്ദ പറഞ്ഞു.
Discussion about this post