പത്തനംതിട്ട: ഒരുകാലത്ത് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമായിരുന്നു സ്ഥാനാർഥികൾക്കു വേണ്ടിയുള്ള മതിലുകളിലെ ചുമരെഴുത്തുകൾ. പോസ്റ്ററുകളിലേക്കും ഫ്ലെക്സുകളിലേക്കും പ്രചാരണ പരിപാടികൾ മാറിയപ്പോൾ പഴയ ചുമരെഴുത്തുകൾ ആർക്കും വേണ്ടാതായി.
അങ്ങനെ ഒരുകാലത്ത് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി ചുമരെഴുത്തുകൾ സ്ഥിരമായി എഴുതിയിരുന്ന വ്യക്തിയാണ് വിജയകുമാർ. കോട്ടയം ജില്ലയിലും പുറത്തും തിരഞ്ഞെടുപ്പ് കാലമായാൽ വിജയൻ ആർട്സ് എന്ന വിജയകുമാറിന് തിരക്കോട് തിരക്കായിരുന്നു. രാത്രിയിലും പകലുമായി നിരവധി സ്ഥാനാർത്ഥികൾക്ക് വേണ്ടി അദ്ദേഹം ചുവരുകളിൽ തന്റെ ബ്രെഷ് ചലിപ്പിച്ചു.
എന്നാൽ 28 വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം ചുമരെഴുത്തിനോട് വിട പറഞ്ഞു. പക്ഷേ ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ വർഷങ്ങൾക്കിപ്പുറം വീണ്ടും അദ്ദേഹം ചുമരെഴുത്തിനായി ബ്രഷ് കൈയിലെടുത്തു. എൻഡിഎ പത്തനംതിട്ട ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി ശ്രീ അനിൽ ആന്റണി ക്കുവേണ്ടിയാണ് ബിജെപി വാഴൂർ മണ്ഡലം കമ്മിറ്റിയുടെ വൈസ് പ്രസിഡണ്ട് കൂടിയായ ശ്രീ വിജയകുമാർ വീണ്ടും ചുമരെഴുത്തിലേക്ക് കടന്നത്. നിലവിൽ തന്റെ സ്ഥാനാർഥി വിജയിക്കുമെന്ന ശുഭാപ്തി വിശ്വാസത്തോടുകൂടി വിജയകുമാർ ചുമരെഴുത്തിന്റെ തിരക്കിലാണ്

